സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ട് വിവാഹം കഴിക്കേണ്ടതില്ല; നിലപാട് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

Wait 5 sec.

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും മാതാപിതാക്കളുടെ പ്രതികരണവും തുറന്നുപറഞ്ഞ് നടി പാർവതി തിരുവോത്ത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാട് താരം പങ്കുവച്ചത്.25-ാം വയസ്സിൽ വിവാഹം കഴിക്കുകയോ സ്വന്തമായി വീട് വാങ്ങുകയോ ചെയ്യണമെന്നായിരുന്നു അച്ഛന്റെ നിർദേശമെന്ന് പാർവതി പറഞ്ഞു. ഇതിൽ വിവാഹത്തിന് പകരം വീട് വാങ്ങാനാണ് താൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. അച്ഛന്റെ നിർദേശപ്രകാരം ആദ്യമായി വീട് വാങ്ങിയതിന് ശേഷം മാതാപിതാക്കൾ പിന്നീട് വിവാഹത്തെക്കുറിച്ച് തന്നോട് സംസാരിച്ചിട്ടില്ലെന്നും പാർവതി പറഞ്ഞു.ഒരാളോടൊപ്പം ജീവിതം പങ്കിടണമെന്ന തോന്നൽ ഉള്ളിൽനിന്ന് ഉണ്ടാകുമ്പോൾ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും താരം വ്യക്തമാക്കി. സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ടുമാത്രം വിവാഹം കഴിക്കേണ്ടതില്ലെന്നും പാർവതി പറഞ്ഞു.വിവാഹം പോലുള്ള തീരുമാനങ്ങളിൽ സ്ത്രീയുടെ സമ്മതത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും കുടുംബങ്ങൾ ഇത്തരം കാര്യങ്ങളിൽ അത് പരിഗണിക്കണമെന്നും താരം അഭിപ്രായപ്പെട്ടു.തന്റെ ജീവിതത്തിൽ നല്ല പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും വിവാഹത്തിലേക്ക് എത്തിയിട്ടില്ലെന്നും പാർവതി പറഞ്ഞു. ആ ബന്ധങ്ങൾ വിവാഹത്തിലേക്ക് എത്താതിരുന്നതിൽ താൻ ഭാഗ്യവതിയാണെന്നാണ് താരത്തിന്റെ പ്രതികരണം.അതേസമയം, ഷഹദ് സംവിധാനം ചെയ്ത് പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.The post സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ട് വിവാഹം കഴിക്കേണ്ടതില്ല; നിലപാട് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത് appeared first on ഇവാർത്ത | Evartha.