സൗഹൃദ യാത്ര

Wait 5 sec.

മനസ്സുകൊണ്ട് നൂറാവർത്തിആത്മഹത്യ ചെയ്തവനുംവാക്കു കൊണ്ടനേക വട്ടംമരിച്ചുപോയവനുംഒരു വളവിൽ കണ്ടുമുട്ടുന്നുഒരു വിലാപയാത്രയവരെ കടന്നുനോവുകളേ കുഴിച്ചിട്ടശവപ്പറമ്പിലേക്കു കയറുന്നുപൊട്ടിക്കരച്ചിലുകൾ ഇടിവെട്ടിവീണ മഴയിലൊലിച്ചില്ലാതാകുന്നുനനയാതിരിക്കുവാനൊരുവൻകുടയെടുക്കുന്നു മറ്റൊരുവൻമരച്ചുവടു തേടുന്നുമുഖാമുഖം നോക്കിനിൽക്കുന്നരണ്ട് നൊമ്പരങ്ങൾക്കിടയിൽപെരുമഴയാർത്തലയ്ക്കുന്നുഒരു ചിരി കൊണ്ടു ഹൃദയത്തെതൊട്ടവരൊരേ കുടക്കീഴിലാകുന്നുഒരു വാക്കു കൊണ്ടു പരസ്പരംഅറിഞ്ഞവർ ഒരേ മനസ്സാകുന്നുഒരാലിംഗനംകൊണ്ടവരൊരുസൗഹൃദപ്പൂവായി വിരിയുന്നുനോവുകൾ മഴയിലൊഴുകുന്നുപ്രതീക്ഷകളാലിപ്പഴമായി പൊഴിയുന്നുവഴിയിൽ രണ്ട് കൂട്ടുകാർമരിച്ചിട്ടും തിരിച്ചുവന്നവർഅവരൊരേ വഴിയിൽഒരേ കാലത്തിലൊരേ മനസ്സിൽഒരേ ഹൃദയമായി ഒരേ ദിശയിൽമഴക്കൊപ്പം കുട പിടിച്ചുയാത്ര തുടരുന്നു സൗഹൃദ യാത്രContent Highlights:The poem tells the moving story of two souls burdened by emotional pain who find each other. Through shared understanding, a warm smile, and genuine friendship, their sorrows wash away in the rain as they continue their journey together with renewed hope.