മലപ്പുറം | കേരള സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സി ബി എസ് ഇ സ്‌കൂളുകളിലെ ഓഫീസ് ജീവനക്കാര്‍ക്ക് വേണ്ടി പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം മഅദിന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന പരിശീലനം കേരള സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ടി.എം പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയല്‍ അധ്യക്ഷത വഹിച്ചു.സ്ഥാപനങ്ങളില്‍ മികച്ച സേവനം ലഭ്യമാകുന്നത് സംബന്ധിച്ചും, ഇ പി എഫ്, ഇ എസ് ഐ, ജി എസ് ടി, ഗ്രാറ്റിവിറ്റി തുടങ്ങിയവയില്‍ സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും പുതുതായി കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും നടന്ന ക്ലാസുകൾക്ക് ലൈഫ് സ്‌കില്‍ ഫെസിലിറ്റേറ്റേർ നിഷാദ് പട്ടായില്‍, ടാക്‌സ് പ്രാക്ടീഷറും, ഓഡിറ്ററുമായ അഡ്വ. പി. മുകുന്ദന്‍, ടാക്‌സ് പ്രാക്ടീഷണര്‍ ജദീഷ് ബോബി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിമാരായ വി കബീര്‍,കെ അബ്ദു റഹ്‌മാന്‍, അബ്ദു റഊഫ്, സൈദലവി സഅദി, മഅദിന്‍ അക്കാഡമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മഅദിന്‍ ഗ്ലോബല്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി, വി. മൊയ്തു പ്രസംഗിച്ചു.Content Highlights:Kerala CBSE School Managements Association organized a training workshop for office staff in Malappuram at Ma’din Public School. State Treasurer T M Padmakumar inaugurated the session chaired by Majeed Ideal. Classes covered service efficiency and government updates on EPF, ESI, GST, and Gratuity.