ജെയ്പൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ രണ്ട് വർഷത്തെ എം എസ്‌സി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ആയുർവേദ മേഖലയെ മറ്റ് ശാസ്ത്ര ശാഖകളുമായി ബന്ധിപ്പിക്കുന്ന ആറ് സപെഷ്യലൈസ്ഡ് കോഴ്‌സുകളാണ് ഇവിടെയുള്ളത്.സ്‌പെഷ്യാലിറ്റികൾആയുർവേദ ഡയറ്റ് ആൻഡ് ന്യൂട്രീഷൻആയുർവേദ മാനുസ്‌ക്രിപ്റ്റോളജിആയുർ- യോഗ പ്രിവെന്റീവ് കാർഡിയോളജിമർമോളജി ആൻഡ് സ്‌പോർട്‌സ് മെഡിസിൻആയുർവേദിക് കോസ്‌മെറ്റോളജിവൃക്ഷായുർവേദയോഗ്യതഎം എസ്്സി (ആയുർവേദ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ)- യോഗ്യത: ബി എ എം എസ്/ബി എച്ച് എം എസ്/ ബി യു എം എസ്/ ബി എൻ വൈ എസ്/ എം ബി ബി എസ്/ ബി എസ്‌സി ഡയറ്റെറ്റിക്‌സ്/എം എസ്‌സി ഡയറ്റെറ്റിക്‌സ്/ ബി എസ്‌സി ഫുഡ് ന്യൂട്രീഷൻ/ ബി വോക് ന്യൂട്രീഷൻ, എക്‌സൈസ് ആൻഡ് ഹെൽത്ത്. കേന്ദ്ര/ സംസ്ഥാന രജിസ്‌ട്രേഷനുണ്ടായിരിക്കണം.എം എസ്‌സി (ആയുർവേദ മാനുസ്‌ക്രിപ്‌റ്റോളജി)- യോഗ്യത: ബി എ എം എസ്/ ബി എച്ച് എം എസ്/ ബി യു എം എസ്/ ബി എൻ വൈ എസ്/ എം ബി ബി എസ്/ എം എ സംസ്‌കൃതം. കേന്ദ്ര/ സംസ്ഥാന രജിസ്‌ട്രേഷനുണ്ടായിരിക്കണം.എം എസ്‌സി (ആയുർ- യോഗ പ്രിവെന്റീവ് കാർഡിയോളജി)- യോഗ്യത: ബി എ എം എസ്/ ബി എച്ച് എം എസ്/ ബി യു എം എസ്/ ബി എൻ വൈ എസ്/ മറ്റ് ആയുഷ് ബിരുദധാരികൾ/ എം ബി ബി എസ് നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. കേന്ദ്ര/ സംസ്ഥാന രജിസ്‌ട്രേഷനുണ്ടായിരിക്കണം.എം എസ്‌സി (മർമോളജി ആൻഡ് സ്‌പോർട്സ് മെഡിസിൻ)- യോഗ്യത: ബി എ എം എസ് / ബി എച്ച് എം എസ് ബി യു എം എസ്/ ബി എസ് എം എസ്/ ബി എൻ വൈ എസ്/ എം ബി ബി എസ്/ ബി എസ്‌സി (സ്‌പോർട്സ് മെഡിസിൻ)/ ബി പി ടി.എം എസ്‌സി (ആയുർവേദ കോസ്‌മെറ്റോളജി)- യോഗ്യത: ബി എ എം എസ്/ ബി യു എം എസ്/ ബി എച്ച് എം എസ്/ ബി വൈ എൻ/ എം ബി ബി എസ് അല്ലെങ്കിൽ തത്തുല്യ മെഡിക്കൽ ബിരുദം/ ബി എസ്‌സി സ്‌കിൻ കെയർ ആൻഡ് എസ്‌തെറ്റിക് മെഡിസിൻ.എം എസ്‌സി (വൃക്ഷായുർവേദ)- യോഗ്യത: ബി എ എം എസ്/ ബി എസ്‌സി (അഗ്രികൾചർ)/ ബി എസ്‌സി (ഹോർട്ടികൾചർ)/ ബി എസ്‌സി (ഫോറസ്ട്രി).തിരഞ്ഞെടുപ്പ്ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റ്/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സ്‌ക്രീനിംഗ് ടെസ്റ്റിൽ 50 ശതമാനം ചോദ്യങ്ങൾ അനുബന്ധ സ്‌പെഷ്യാലിറ്റികളിൽ നിന്നായിരിക്കും. 50 ശതമാനം ചോദ്യങ്ങൾ ജനറൽനോളജ്, കറന്റ് അഫയേഴ്‌സ്, കമ്പ്യൂട്ടർ എന്നിവയിൽ നിന്നായിരിക്കും. (വിശദ സിലബസ് വെബ്‌സൈറ്റിൽ).കോഴ്സ് ഫീസ്: 37,650 രൂപ (ആദ്യ വർഷം), 26,650 രൂപ (രണ്ടാം വർഷം).അപേക്ഷാ ഫീസ്: 500 രൂപ (ജനറൽ/ ഒ ബി സി ), 300 രൂപ (എസ് സി /എസ് ടി /ഇ ഡബ്ല്യു എസ്).അപേക്ഷഈ മാസം 23ന് മുമ്പായി ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ www.nia.nic.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.