ലണ്ടന്‍/തെഹ്‌റാന്‍ | ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ ടാങ്കര്‍ കപ്പലിനു നേരെ ആക്രമണമുണ്ടായതായി ബ്രിട്ടന്‍. കപ്പലില്‍ അജ്ഞാത വസ്തു പതിച്ചതായി ‘യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപറേഷന്‍സ്’ (UKMTO) അറിയിച്ചു. കടലിടുക്കിലൂടെ ‘നിയമവിരുദ്ധ യാത്ര’ നടത്താന്‍ ശ്രമിച്ച ടോഗോയുടെ പതാകയുള്ള ഒരു ടാങ്കറിനെ തങ്ങള്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) നേരത്തെ വെളിപ്പെടുത്തിയിരുന്നു.അതേസമയം, ഇറാനിലെ ശത്രുക്കളെ ‘നശിപ്പിക്കണോ’ എന്ന കാര്യത്തില്‍ നിര്‍ണായകമായ ഒരു തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ‘എന്തും സംഭവിക്കാം’ എന്നാണ് അദ്ദേഹം യു എസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനിടെ, തൈസ് (Taiz) പ്രവിശ്യയിലെ അല്‍-വസിയ്യ (Al-Wazi’iyah) പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ 30 ഹൂതി പോരാളികളെ വധിക്കുകയും 60 പേര്‍ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തതായി യെമന്‍ സര്‍ക്കാര്‍ സേന അറിയിച്ചു.ഡ്രോണുകളും ആയുധങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് തെഹ്റാനില്‍ നടന്ന സര്‍ക്കാര്‍ അനുകൂല റാലിയില്‍, സന്നദ്ധ സേനകളില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തവരും പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവരുമായ ആയിരക്കണക്കിന് ഇറാനികള്‍ പങ്കെടുത്തു.Content Highlights:Britain reported that a Togo-flagged oil tanker was attacked in the strategic Strait of Hormuz. Iran subsequently confirmed targeting the vessel in the region. The incident raises fresh concerns over maritime security, international trade routes, and escalating geopolitics in the Persian Gulf.