ന്യൂഡൽഹി | എംപ്ലോയീസ് പ്രൊവിഡന്റ്ഫണ്ട് ഓർഗനൈസേഷന് (ഇ പി എഫ് ഒ) കീഴിലുള്ള നിർബന്ധിത ആനുകൂല്യങ്ങൾക്കായുള്ള ശമ്പള പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. ഇതോടെ 51 ലക്ഷത്തിലധികം ജീവനക്കാരെ കൂടി ഇ പി എഫ് ഒ പരിധിയിൽ കൊണ്ടുവരുമെന്നും തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ പരിരക്ഷ ഗണ്യമായി വിപുലീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് വ്യക്തമാക്കി.ഇതോടെ 25,000 രൂപ വരെ ശമ്പളപരിധിയിലുള്ള ജീവനക്കാർ നിയമാനുസൃതമായ സാമൂഹിക സുരക്ഷാ പദ്ധതിക്ക് കീഴിൽ വരും. ബാധകമായ പദ്ധതി വ്യവസ്ഥകൾ അനുസരിച്ച് പ്രൊവിഡന്റ്ഫണ്ട് സമ്പാദ്യം, എംപ്ലോയീസ് പെൻഷൻ സ്‌കീം (ഇ പി എസ്) പ്രകാരമുള്ള പെൻഷൻ സുരക്ഷ, എംപ്ലോയീസ് ഡെപോസിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് സ്‌കീം ( ഇ ഡി എൽ ഐ) പ്രകാരമുള്ള ഇൻഷ്വറൻസ് സംരക്ഷണം എന്നിവ ഉയർന്ന ശന്പളപരിധിയിലുള്ള പുതിയ ജീവനക്കാർക്ക് കൂടി ലഭിക്കാൻ സഹായിക്കും. വിവിധ മന്ത്രാലയങ്ങളുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.വിഹിതം ഉയരുംഇതുവരെയുള്ള വ്യവസ്ഥയനുസരിച്ച് 15,000 രൂപ വരെയുള്ള ശമ്പളത്തിന്മേൽ ജീവനക്കാരനും തൊഴിലുടമയും 12 ശതമാനം വീതം ഇ പി എഫ് ഒ വിഹിതം നൽകണം എന്നതായിരുന്നു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും നിർബന്ധിത വിഹിതം പ്രതിമാസം 1,800 രൂപയായിരുന്നു. പുതിയ പരിധി വർധനവോടെ, 12 ശതമാനം എന്ന വിഹിതനിരക്ക് അടിസ്ഥാനമാക്കിയാൽ, ജീവനക്കാരന്റെ നിർബന്ധിത വിഹിതം പ്രതിമാസം 3,000 രൂപയായി ഉയരും. തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതത്തിൽ നിന്നും 1,200 രൂപ വീതം (ആകെ 2,400 രൂപ) അധികമായി പ്രതിമാസം ഇ പി എഫ് അക്കൗണ്ടിലേക്ക് എത്തും. ഇതുപ്രകാരം വർഷം 28,800 രൂപ കൂടുതലായി ഇ പി എഫ് സമ്പാദ്യത്തിലേക്ക് വരും.പുതിയ പരിധി എങ്ങനെ നടപ്പാക്കുന്നു എന്നതിനെയും തൊഴിലുടമകൾ നിലവിൽ നിയമപരമായ പരിധി വരെയാണോ അതോ ജീവനക്കാരന്റെ മുഴുവൻ അർഹമായ ശമ്പളത്തിന്മേലാണോ വിഹിതം നൽകുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കും വർധനവ്. മാസംതോറുമുള്ള വിഹിതം ഉയരുന്നത് ജീവനക്കാരുടെ പി എഫ് നിധിയിലെ തുക വർധിപ്പിക്കുന്നതിന് സഹായിക്കും. കമ്പനികൾക്ക് തൊഴിലാളികളുടെ മേൽ അധിക സാമ്പത്തിക ബാധ്യതകൂടി വരുത്തിവെക്കുന്നതാണ് തീരുമാനം.2014 സെപ്തംബറിലാണ് ഇ പി എഫ് ഒക്ക് കീഴിലുള്ള നിർബന്ധിത ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി 6,500 രൂപയിൽ നിന്ന് 15,000 രൂപയാക്കി ഉയർത്തിയത്. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ സർക്കാറിന് പ്രതിവർഷം ഏകദേശം 11,339 കോടി രൂപയുടെ ബാധ്യതയാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷത്തെ മൊത്തം ചെലവ് ഏകദേശം 56,696 കോടി രൂപയായിരിക്കും. Content Highlights:The Union Cabinet chaired by PM Narendra Modi approved raising the EPFO mandatory wage limit from 15,000 to 25,000 rupees. Union Minister Ashwini Vaishnaw confirmed the move will extend social security benefits to over 51 lakh additional workers. The decision increases the monthly compulsory contribution cap to 3,000 rupees, expanding EPF, EPS, and EDLI coverage.