വരുന്നു, ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്; ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഈ കടമ്പ കൂടി കടക്കണം

Wait 5 sec.

തിരുവനന്തപുരം | ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഡിസംബര്‍ മുതല്‍ ഒരു അധിക കടമ്പ കൂടി കടക്കേണ്ടി വരും. ലേണേഴ്സ് ടെസ്റ്റിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി നടത്തും. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കാനാണ് നീക്കം. ഇതോടെ ലൈസന്‍സ് നേടുന്നതിനുള്ള കടമ്പകളുടെ എണ്ണം നാലാകും.ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ നിലവില്‍ മൂന്ന് ടെസ്റ്റുകളാണ് ഉള്ളത്. ഒന്നാം ഘട്ടം ലേണേഴ്സ് പരീക്ഷയാണ്. രണ്ടാമത് ഗ്രൗണ്ട് ടെസ്റ്റും മൂന്നാം ഘട്ടത്തില്‍ റോഡ് ടെസ്റ്റും. പുതിയ തീരുമാന പ്രകാരം രണ്ടാം ഘട്ടമായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തും. മൂന്നാം ഘട്ടത്തില്‍ ഗ്രൗണ്ടും നാലാം ഘട്ടത്തില്‍ റോഡ് ടെസ്റ്റുമാണ് ഉണ്ടാവുക.റോഡപകടങ്ങള്‍ കുറക്കുക, ഡ്രൈവിങ് സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് ഗതാഗത കമ്മീഷന്‍ പറയുന്നു. ഡ്രൈവിങിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടസാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവാണ് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റിലൂടെ പരിശോധിക്കുന്നത്. ഒരു മിനുട്ട് വീതം ദൈര്‍ഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെട്ടതായിരിക്കും പരീക്ഷ. വീഡിയോയിലെ അപകട സാധ്യതകള്‍ കൃത്യസമയത്ത് ക്ലിക്ക് ചെയ്ത് തിരിച്ചറിയണം. വൈകുന്നതിനനുസരിച്ച് മാര്‍ക്ക് കുറയും. ടെസ്റ്റില്‍ വിജയിക്കാന്‍ 100ല്‍ കുറഞ്ഞത് 60 മാര്‍ക്ക് നേടിയിരിക്കണം. ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കൂ.ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മൂന്ന് മാസത്തിനകം പഠിതാക്കള്‍ക്ക് ഇതിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശീലനം നല്‍കണം. ഡ്രൈവിങ് സ്‌കൂളുകളില്‍ ഇതിനാവശ്യമായ പരിശീലന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ആര്‍ ടി ഒമാര്‍ പരിശോധന ആരംഭിക്കുമെന്നാണ് വിവരം.Content Highlights:Kerala Motor Vehicles Department is introducing the Hazard Perception Test as a mandatory requirement for securing a driving license. The test aims to evaluate drivers’ ability to identify potential road hazards quickly. Applicants must pass this computerized evaluation alongside existing tests.