ബിജെപി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നാണോ കരുതിയിരിക്കുന്നത്?; വി ഡി സതീശന് കെ സി വേണുഗോപാലിന്റെ പരോക്ഷ വിമർശനം

Wait 5 sec.

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ വെട്ടിലായി മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി)ക്ക് കൈമാറാൻ അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (എവിപിപിഎൽ) ഉടമ്പടി വച്ചത്‌ തുറമുഖ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ അറിഞ്ഞില്ലെന്ന വാദം ബാലിശമാണെന്നാണ് ഉയർന്നുവരുന്ന വിമർശനം. മുഖ്യമന്ത്രി അറിയാതെ ഇത്രയും വലിയൊരു ഡീൽ കേരളത്തിൽ നടക്കുന്നത് എങ്ങനെയെന്നാണ് സ്വാഭാവികമായും ഉയർന്നുവരുന്ന ചോദ്യം. വിഴിഞ്ഞം ഡീലിൽ മുഖ്യമന്ത്രിക്കെതിരെ കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളടക്കം രം​ഗത്തെത്തുകയാണ്.ഇതിൽ കെ സി വേണു​ഗോപാൽ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയം. കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനമാണെന്നാണോ അദാനി കരുതിയിരിക്കുന്നത് എന്നാണ് കെ സി വേണു​ഗോപാലിന്റെ ചോദ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനിയുടെ തീരുമാനങ്ങളാകാം നടക്കുന്നതെന്നും കെ സി വേണു​ഗോപാൽ പറയുന്നുണ്ട്. കേരളത്തിലെയും അദാനിയുടെ സമാനമായ നീക്കം ഇവിടെയും ബിജെപി ഭരണമാണോ എന്ന സംശയം കെ സി വേണു​ഗോപാൽ പങ്കുവെച്ചതിൽ തെറ്റ് പറയാനാകില്ല. അധികാരത്തിലേറിയത് മുതൽ ബിജെപി അനുകൂല നിലപാടുകളെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള പരോക്ഷ വിമർശനം കൂടിയാണിത്.ALSO READ: കെസി.. താങ്കൾ ചോദിച്ചത് ന്യായമായ ചോദ്യമാണ്; വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിലെ കെസി വേണു​ഗോപാലി​ന്റെ പ്രതികരണത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പോലെ കേരളത്തെയും മാറ്റാനുള്ള ശ്രമത്തിലാണ് വി ഡി സതീശൻ എന്ന പൊതുജനങ്ങളുടെ സംശയത്തിന് ആക്കം കൂട്ടുന്നതാണ് കെസി വേണു​ഗോപാലിന്റെ വിമർശനം. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇതിനിടെ കെ സി വേണു​ഗോപാലിന്റെ പരാമർശത്തിൽ പ്രതികരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പിയും രം​ഗത്തെത്തി. കെസി ചോദിച്ചത് ന്യായമായ ചോദ്യമാണെന്ന് പറഞ്ഞ അദ്ദേഹം കേരളം ഉണ്ടായ ശേഷം ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു സംശയം വളരെ പ്രധാനപ്പെട്ട നേതാവിൽ നിന്ന് ഉണ്ടാകുന്നതെന്നും പരിഹസിച്ചു.The post ബിജെപി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നാണോ കരുതിയിരിക്കുന്നത്?; വി ഡി സതീശന് കെ സി വേണുഗോപാലിന്റെ പരോക്ഷ വിമർശനം appeared first on Kairali News | Kairali News Live.