ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ തളയ്ക്കാൻ കഴിവുള്ള ഒരേ ഒരു ടീം നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മാത്രമാണെന്ന് മുൻ ഇംഗ്ലണ്ട് തരാം ഗാരി നെവിൽ. ടൂർണമെന്റിൽ മാരക ഫോമിൽ കളിക്കുന്ന ഫ്രഞ്ച് പടയെ തടയാനുള്ള മനക്കരുത്തും കായികമികവും ഉള്ള ഒരേ ഒരു ടീം അർജന്റീന ആണെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായ നെവിൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. Gary Neville: “I always look at games from a defensive perspective. Those four France attackers that started the game will cause NIGHTMARES for every single defender at this tournament and I don’t know how you stop that. It’s a level above.” (ITV) pic.twitter.com/I0f04lOads— EuroFoot (@eurofootcom) June 30, 20262018 ലെ ജേതാക്കളായ ഫ്രാൻസ് കഴിഞ്ഞ തവണ ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടിരുന്നു. ഈ ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറുന്ന ടീം റൗണ്ട് ഓഫ് 32 വിൽ സ്വീഡനെ നിലപരിശാക്കിയാണ് പ്രീക്വാർട്ടർ യോഗ്യത നേടിയത്. റൗണ്ട് ഓഫ് 16ഇൽ പരാഗ്വേയാണ് അവരുടെ എതിരാളികൾ. നായകൻ എംബെപ്പെ, ഡെമ്പല്ലേ, ബാർകോള , ഒളിസേ എന്നിവരടങ്ങുന്ന മുന്നേറ്റനിര എതിരാളികൾക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. മറുവശത്ത് ഇതിഹാസതാരം മെസ്സി നയിക്കുന്ന അർജന്റീനയും അജയ്യരായാണ് ലോകകപ്പിൽ മുന്നേറുന്നത്.The post ഈ ലോകകപ്പിൽ ഫ്രാൻസിനെ തളയ്ക്കാൻ കഴിയുക ഒരേ ഒരു ടീമിന് മാത്രമെന്ന് ഇംഗ്ലീഷ് ഇതിഹാസതാരം appeared first on Kairali News | Kairali News Live.