പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട എന്നാണ് ഇപ്പോഴത്തെ നമ്മുടെ അവസ്ഥ. അതായത് പെട്രോളിലും ഗ്യാസിലും വില വർധിപ്പിച്ച പോലെ തന്നെ അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ മൊബൈൽ റീച്ചാർജിലും നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുമായി എത്തിരിക്കുകയാണ് സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ച്. രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിക്കാൻ പോകുന്നത്. വിദ്യാഭ്യാസം, തൊഴിൽ, പണമടയ്ക്കൽ തുടങ്ങി മൊബൈൽ ഫോണിനെ ആശ്രയിക്കാതെ ആർക്കും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അതിനാൽ റീച്ചാർജിൽ ഉണ്ടാകുന്ന ചെറിയ ചെലവു പോലും ആളുകളെ ബാധിക്കാം എന്ന മുന്നറിയിപ്പ് നൊമൂറ നൽകുന്നു.ഒരു ടെലികോം കമ്പനിയെ മാത്രം ആശ്രയിക്കാതെ, ലഭ്യമായ എല്ലാ നെറ്റ്വർക്കുകളെയും താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ നൽക്കുന്ന ഏജൻസികളാണ് ബ്രോക്കറേജുകൾ‍. ബ്രോക്കറേജുകളുടെ മുന്നറിയിപ്പ് പ്രകാരം ഒക്ടോബർ – ഡിസംബർ മാസങ്ങളിലാകും ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്. 2019 ന് ശേഷം എല്ലാ രണ്ടു വർഷവും ടെലികോം കമ്പനികൾ 19-29% വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മൊബൈൽ കമ്പനികളുടെ അഭിപ്രയത്തിൽ ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം. കമ്പിനികൾ ഇന്റർനെറ്റിനു വേണ്ടി ചെലവാക്കുന്ന തുകയിലും കുറവാണ്. അതുകൊണ്ടാണ് തന്നെ നിരക്ക് വർധിപ്പിക്കാൻ സാധ്യത കൂടുതലാണ്. ഇന്ത്യക്കാരെ സംബന്ധിച്ച് അവരുടെ വാർഷിക വരുമാനം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ വില വർധനവ് ഉപഭോക്താക്കൾക്ക് താങ്ങാനാകുമോയെന്ന കാര്യത്തിൽ സംശയത്തിലാണ് ബ്രോക്കറേജുകൾ‍.ALSO READ :യൂസർനെയിം ഫീച്ചറുമായി വാട്സ്ആപ്പ്? അറിയാം പ്രത്യേകതകൾമൊബൈൽ നെറ്റ്‍വർക്കുകൾ നിർമിക്കാനും മാനേജ് ചെയ്യാനും മൊബൈൽ കമ്പനികൾക്ക് പണം ആവശ്യമാണ്. ഇതിനായി മൊബൈൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കുക എന്നതാണ് കമ്പനികളുടെ മുന്നിലുള്ള ഏക മാർഗം. മറ്റുള്ള ‍രാ‍‍ജ്യങ്ങളെ അപേക്ഷിച്ച് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷന് ഇന്ത്യയിൽ ഈടാക്കുന്ന തുക വളരെ കുറവാണ്. അതുകൊണ്ടു ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ വില വർധനവ് ഉപഭോക്താക്കളെ ബാധിക്കാൻ സാധ്യത കുറവാണ്.The post പെട്രോളിനും ഗ്യാസിനും പിന്നാലെ വില വർധിപ്പിച്ച് ടെലികോം കമ്പനികൾ appeared first on Kairali News | Kairali News Live.