തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ടി.സി.സി.ഐ.) 2026-2028 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം. 39 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒഴിവിലേക്ക് 46 സ്ഥാനാർഥികൾ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ ഏറ്റവും സജീവവും സ്വാധീനശേഷിയുള്ളതുമായ വ്യാപാര-വ്യവസായ സംഘടനകളിലൊന്നായി ടി.സി.സി.ഐ വളർന്നു. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതോടൊപ്പം ഗുണമേന്മയുള്ള അംഗത്വ വർധനയും. ആധുനികവൽക്കരണവും, പൊതുസമൂഹത്തിലെ സ്വാധീനവും വർധിപ്പിക്കാൻ ചേംബറിന് കഴിഞ്ഞിട്ടുണ്ട്.സമീപകാലത്ത് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും, പ്രവർത്തനങ്ങളും അംഗങ്ങൾ അംഗീകരിച്ചതിന്റെ പ്രതിഫലനമാണ് ഔദ്യോഗിക പാനൽ തെരഞ്ഞെടുക്കപ്പെട്ടതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.ഭാരവാഹികൾപ്രസിഡന്റ് : എസ്. എൻ. രഘുചന്ദ്രൻ നായർസീനിയർ വൈസ് പ്രസിഡൻ്റ് : ഡോ. ബി. ഗോവിന്ദൻവൈസ് പ്രസിഡന്റ് : സുരേഷ് മാത്യുസെക്രട്ടറി : എബ്രഹാം തോമസ് (ജോജി)ജോയിന്റ് സെക്രട്ടറി : സൺലാൽ വി.ട്രഷറർ : സി.എ. എം. ആർ. രഞ്ജിത് കാർത്തികേയൻസംരംഭകത്വ പ്രോത്സാഹനം, നിക്ഷേപ ആകർഷണം, ആഗോള വ്യാപാര സഹകരണം, സർക്കാർ-വ്യവസായ ഏകോപനം എന്നിവ ശക്തിപ്പെടുത്തുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.The post തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ് തെരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിന് വിജയം: ഭാരവാഹികൾ എതിരില്ലാതെ appeared first on Kairali News | Kairali News Live.