താത്കാലിക ജീവനക്കാരെ നിയമിച്ചത് കോഴ വാങ്ങിയെന്ന് പ്രസം​ഗം, അന്നും എംഎൽഎ ജി സുധാകരൻ തന്നെ! അന്വേഷണത്തിന് ഒരുക്കമാണോ?

Wait 5 sec.

ഒരു കവലപ്രസംഗം നടത്തി വെട്ടിലായിരിക്കുകയാണ് അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ. ആലപ്പുഴ മെഡിക്കൽ കോളേജിലെ താത്ക്കാലിക ജീവനക്കാരെ നിയമിച്ചത് കോഴ വാങ്ങി എന്നായിരുന്നു ജി സുധാകരൻ കഴിഞ്ഞദിവസം പ്രസംഗിച്ചത്. എന്നാൽ ഈ പ്രസം​ഗം ഇപ്പോൾ ഇദ്ദേഹത്തെ തന്നെ തിരിഞ്ഞ് കൊത്തിയിരിക്കുകയാണ്.ALSO READ: ബിജെപി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നാണോ കരുതിയിരിക്കുന്നത്?; വി ഡി സതീശന് കെ സി വേണുഗോപാലിന്റെ പരോക്ഷ വിമർശനംകാരണം മറ്റൊന്നുമല്ല, ജി സുധാകരൻ തന്നയായിരുന്നു അന്നും അമ്പലപ്പുഴ എം എൽ എ. ജി സുധാകരൻ എം എൽ എയായിരുന്നു സമയത്താണ് പിണറായി വിജയൻ സർക്കാർ അന്ന് താത്ക്കാലിക ജീവനക്കാരെ നിയമിച്ചത്. ജി സുധാകരന്റെ കോ‍ഴ ആരോപണം അദ്ദേഹത്തിന് നേർക്കുതന്നെ തിരിഞ്ഞിരിക്കുകയാണ്. ആരോപണത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ ജി സുധാകരൻ തയ്യാറുണ്ടോ എന്നാണ് ഇപ്പോൾ മുൻ എം എൽ എ എച്ച് സലാം ചോദിക്കുന്നത്. ഏതയാലും കവലപ്രസംഗം നടത്തി ശരിക്കും വെട്ടിലായിരിക്കുകയാണ് കോൺ​ഗ്രസിനൊപ്പം കൂടിയ ജി സുധാകരൻ.The post താത്കാലിക ജീവനക്കാരെ നിയമിച്ചത് കോഴ വാങ്ങിയെന്ന് പ്രസം​ഗം, അന്നും എംഎൽഎ ജി സുധാകരൻ തന്നെ! അന്വേഷണത്തിന് ഒരുക്കമാണോ? appeared first on Kairali News | Kairali News Live.