പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

Wait 5 sec.

പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോ​ഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്.സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂൺ മാസം മുതൽ മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.ALSO READ: ബിജെപി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നാണോ കരുതിയിരിക്കുന്നത്?; വി ഡി സതീശന് കെ സി വേണുഗോപാലിന്റെ പരോക്ഷ വിമർശനം294 പേർക്കാണ് ഈ വർഷം ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിലേക്ക് രോഗം പടരുന്നതായാണ് കണ്ടെത്തൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്.A 10-year-old child from Ezhikkad in Pathanamthitta has tested positive for Shigella and is currently undergoing treatment at Kozhencherry District Hospital.The post പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ appeared first on Kairali News | Kairali News Live.