സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപനം; ഇന്നലെ മാത്രം എട്ട് മരണം

Wait 5 sec.

സംസ്ഥാനത്ത് ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപനം തുടരുന്നു. ഇന്നലെ മാത്രം എട്ട് മരണമാണ് പകര്‍ച്ചവ്യാധിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആറ് പേര്‍ക്ക് ഷിഗെല്ല രോഗവും 150 പേര്‍ക്ക് ഡെങ്കിപ്പനിയും ഇന്നലെ സ്ഥിരീകരിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ ആരോഗ്യമേഖല പൂര്‍ണമായും പരാജയപ്പെട്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.പ്രതിരോധ പ്രവര്‍ത്തനങ്ങൾ അടക്കം പാളിയതാണ് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് കാരണം.എലിപ്പനിയിൽ മൂന്നു മരണവും ഡെങ്കിപ്പനിയിൽ രണ്ടു മരണവും ഇൻഫ്ലുവൻസ, മഞ്ഞപ്പിത്തം, അമീക്ക്മ സ്തിഷ്കജ്വരം എന്നിവയിൽ ഓരോ മരണവുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 150 പേര്‍ക്ക് ഡെങ്കിപ്പനിയും 15 പേര്‍ക്ക് എലിപ്പനിയും 30 പേര്‍ക്ക് മഞ്ഞപ്പിത്തവും ഇന്നലെ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രിയുടെ ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തത്.Also read: ഉറക്കം നഷ്ടപ്പെടുത്തി ജോലി ചെയ്യുന്നവരാണോ? കാത്തിരിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങൾ..സംസ്ഥനാത്തെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു ഭീഷണി ഷിഗെല്ല വ്യാപനം മാറ്റമില്ലാതെ തുടരുന്നതാണ്. ഇന്നലെ 6 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഷിഗെല്ല സ്ഥിതീകരിച്ചത്. പനി അടക്കമുള്ള രോഗങ്ങൾക്ക് സംസ്ഥാനത്ത് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉള്ളത്. ഇന്നലെ 11,130 പേരാണ് പനിയ്ക്കായി ചികിത്സ തേടിയെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങൾ അവതാളത്തില്‍ ആയതിനുശേഷമാണ് ഡ്രൈഡേ അടക്കമുള്ള പ്രതിരോധ നടപടികൾ സംസ്ഥാനത്ത് ആരംഭിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.The post സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപനം; ഇന്നലെ മാത്രം എട്ട് മരണം appeared first on Kairali News | Kairali News Live.