ലോകകപ്പിൽ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു; ബ്രസീലിന് നോർവേ, അർജന്‍റീനയ്ക്ക് ഈജിപ്ത്; ഫിക്സ്ചർ അറിയാം

Wait 5 sec.

ലോകകപ്പിലെ റൌണ്ട് ഓഫ് 32 പോരാട്ടങ്ങൾക്ക് വിരാമമായതോടെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു. പ്രീ ക്വാർട്ടറിൽ ബ്രസീൽ നോർവേയെയും അർജന്‍റീന ഈജിപ്തിനെയും നേരിടും. പോർച്ചുഗൽ-സ്പെയിൻ ക്ലാസിക് പോരാട്ടത്തിനും ഇത്തവണ പ്രീ ക്വാർട്ടർ വേദിയാകും. ഇന്ന് രാത്രി പത്തരയ്ക്ക് നടക്കുന്ന കാനഡ-മൊറോക്കോ പോരാട്ടത്തോടെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകുക. നാളെ പുലർച്ചെ 2.30ന് ഫ്രാൻസ്-പരാഗ്വേ മത്സരം നടക്കും.ജൂലൈ ആറ് തിങ്കളാഴ്ച പുലർച്ചെ 1.30നാണ് വിനീഷ്യസിന്‍റെ ബ്രസീലും ഹാലണ്ടിന്‍റെ നോർവേയും നേർക്കുനേർ വരുന്നത്. മെക്സിക്കോ-ഇംഗ്ലണ്ട് പോരാട്ടം അന്ന് തന്നെ പുലർച്ചെ 5.30ന് നടക്കും. ജൂലൈ ഏഴ് ചൊവ്വാഴ്ച പുലർച്ചെ 12.30നാണ് സ്പെയിൻ-പോർച്ചുഗൽ പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാമിൻ യമാലും നേർക്കുനേർ വരുന്ന ഈ മത്സരത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 5.30ന് ആതിഥേയരായ അമേരിക്കയും ബെൽജിയവും തമ്മിൽ മത്സരിക്കും.Also Read- ഫിഫ ലോകകപ്പ് 2026: കേപ്പ് വെർദെ പൊരുതി തോറ്റു; അർജന്റീന പ്രീക്വാർട്ടറിൽജൂലൈ ഏഴ് ചൊവ്വാഴ്ച രാത്രി 9.30നാണ് മെസിയുടെ അർജന്‍റീനയും സലായുടെ ഈജിപ്തും തമ്മിൽ ഏറ്റുമുട്ടുന്നത്. അവസാന പ്രീ ക്വാർട്ടർ പോരാട്ടം ജൂലൈ എട്ടിന് പുലർച്ചെ ഒന്നരയ്ക്ക് സ്വിറ്റ്സർലൻഡും കൊളംബിയയും തമ്മിലാണ്.ലോകകപ്പ് പ്രീ ക്വാർട്ടർ ഫിക്സ്ചർകാനഡ-മൊറോക്കോ | ജൂലൈ 04 | 10.30 PMഫ്രാൻസ്-പരാഗ്വേ | ജൂലൈ 05 | 02.30 AMബ്രസീൽ-നോർവേ | ജൂലൈ 06 | 01.30 AMമെക്സിക്കോ-ഇംഗ്ലണ്ട് | ജൂലൈ 06 | 05.30 AMപോർച്ചുഗൽ-സ്പെയിൻ | ജൂലൈ 07 | 12.30 AMയുഎസ്എ-ബെൽജിയം | ജൂലൈ 07 | 05.30 AMഅർജന്‍റീന-ഈജിപ്ത് | ജൂലൈ 07 | 09.30 PMസ്വിറ്റ്സർലൻഡ്-കൊളംബിയ | ജൂലൈ 08 | 01.30 AMThe post ലോകകപ്പിൽ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു; ബ്രസീലിന് നോർവേ, അർജന്‍റീനയ്ക്ക് ഈജിപ്ത്; ഫിക്സ്ചർ അറിയാം appeared first on Kairali News | Kairali News Live.