കേരള സർവകലാശാല സിൻഡിക്കേറ്റിലുണ്ടായിരുന്ന ഇടതുപക്ഷ അംഗങ്ങളെ മാറ്റിക്കൊണ്ട് സംസ്ഥാന സർക്കാർ പുന:സംഘടന നടപ്പിലാക്കിയതിൽ പ്രതികരണവുമായി കേരള സർവകലാശാല മുൻ ഇടത് സിൻഡിക്കേറ്റ് അംഗം ജി മുരളീധരൻ. അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നുവെന്ന് ജി മുരളീധരൻ പറഞ്ഞു. സർവകലാശാലയെ രാജ്യത്ത് ശ്രദ്ധിക്കപ്പെടുന്ന സർവകലാശാലയായി മാറ്റാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.കേരള സർവകലാശാല ഇന്ത്യയിലെ മികച്ച 5 സർവകലാശാലകളിൽ ഒന്നായി മാറിയെന്നും നേതൃത്വം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നോമിനേറ്റ് ചെയ്ത ആർ എസ് ശശികുമാർ സർവകലാശാലയെ തകർക്കാൻ ശ്രമിച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ചാൻസലറുടെ ഓഫീസിന് ഒത്താശ ചെയ്തു കൊടുത്തയാലാണ് ശശികുമാറെന്നും അദ്ദേഹം ആരോപിച്ചു.സർവകലാശാലയുടെ നേട്ടങ്ങൾക്ക് താൽക്കാലിക വിസിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് ഇവിടെയെത്തുമ്പോൾ ലോക്ഭവനിൽ ഒത്തുകൂടി സർവകലാശാലയെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.സിൻഡിക്കേറ്റ് അധികാരങ്ങൾ കവർന്നെടുക്കുന്നതായും തൻ്റെ ഇംഗിതങ്ങൾക്ക് മാത്രം യോഗങ്ങൾ ചേരുന്നതായും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് വരാൻ പോകുന്ന വിദ്യാഭ്യാസ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സഹായിക്കാനാണോ ഈ ശ്രമങ്ങൾ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.The post കേരള സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ച സംഭവം; അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നുവെന്ന് ജി മുരളീധരൻ appeared first on Kairali News | Kairali News Live.