അയോധ്യക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ളയെന്ന് ആരോപണം ഉയരുന്നു. കാണിക്കയായി ലഭിച്ച പണം വകമാറ്റി വിനിയോഗിച്ചെന്നാണ് ഉയർന്നുവരുന്ന ആരോപണം. ഇതിനുപിന്നാലെ, ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു.ആരോപണ വിധേയനായ വ്യക്തി തൻ്റെ ജീവനക്കാരൻ അല്ലെന്നാണ് ബികെടിസി ചെയർമാൻ ഹേമന്ത് ദ്വിവേദി പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.അതേസമയം, അയോധ്യ രാമക്ഷേത്രത്തിൽ നിന്നും ദിവസേന കൊള്ളയടിച്ചത് 6-7 ലക്ഷം രൂപ വരെയാണെന്നാണ് വിവരം. കൊള്ളയടിച്ച പണം കൊണ്ട് പ്രതി അവിനാഷ് ശുക്ല കാർ വാങ്ങിയെന്നും അവിനാഷ് ശുക്ല വാങ്ങിയ കാർ അന്വേഷണ സംഘം കണ്ടെടുത്തതുമായാണ് വിവരം.The post അയോധ്യക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ളയെന്ന് ആരോപണം appeared first on Kairali News | Kairali News Live.