കേരള നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ ‘റിവേഴ്‌സ് റെമിറ്റൻസ്’ പരാമർശം ഒരു കണക്കിലെ പിഴവ് മാത്രമായി കാണാൻ കഴിയില്ലെന്ന് കാന്തപുരം എപി വിഭാഗം. എസ് വൈഎസ് സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ ഹകീം അസ്ഹരിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടേത് അതിഥി തൊഴിലാളി വിരുദ്ധതയാണെന്നും അവർ ചൂണ്ടിക്കാണിച്ചു. നാക്ക്‌പിഴവോ, കണക്കിലെ പിഴവോ അല്ലെന്നും മുഖ്യമന്ത്രിയുടെ വാദം വലതുപക്ഷ രാഷ്ട്രീയമെന്നും വിമർശനം ഉയർന്നു.The post റിവേഴ്സ് റെമിറ്റൻസ് പരാമർശം: മുഖ്യമന്ത്രിയുടേത് അതിഥി തൊഴിലാളി വിരുദ്ധതയെന്ന് കാന്തപുരം എപി വിഭാഗം appeared first on Kairali News | Kairali News Live.