മദ്യപന്റെ കണ്ണില്‍ പോലീസ് പെപ്പര്‍ സ്‌പ്രേ അടിച്ചു

Wait 5 sec.

ഇടുക്കി | മദ്യപിച്ച് ലക്കുകെട്ട യുവാവിനെ പോലീസ് ജീപ്പിനടുത്തേക്കു വിളിച്ചുവരുത്തി കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചു. ഇടുക്കി അടിമാലിയില്‍ വ്യാഴാഴ്ച വൈകീട്ട് ആണ് പോലീസിന്റെ നടപടി. ഇയാള്‍ മദ്യപിച്ച് ബസ് സ്റ്റാന്‍ഡില്‍ സ്ഥിരം ബഹളം ഉണ്ടാക്കുന്ന ആള്‍ ആയതിനാല്‍ ആണ് കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ചതെന്നാണ് പോലീസ് പറയുന്നത്.പോലീസ് ജീപ്പിടുത്തേക്കു വിളിച്ചു വരുത്തി ഇയാള്‍ക്ക് നേരെ പോലീസ് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എരിവു സഹിക്കാനാകാതെ ഇയാള്‍ വഴിയില്‍ ഇരുന്നു പുളയുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.പോലീസിന്റെ ഈ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. ഇത്തരം ഹീനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും നിയമ പാലകര്‍ നിയമത്തിന്റെ വഴിയാണ് തേടേണ്ടതെന്നും പലരും പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. Content Highlights:Police in Adimali, Idukki faced backlash after a video emerged showing them spraying pepper spray into the eyes of an intoxicated man. The man was reportedly a frequent troublemaker at the local bus stand. The Special Branch has initiated an investigation into the incident following widespread social media outrage.