കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ സംസ്ഥാന പ്രസിഡൻ്റിനെ സംരക്ഷിക്കാൻ ഐഎൻടിയുസി നീക്കം; ഒഴിവാക്കണമെന്ന് ഒരു വിഭാ​ഗം

Wait 5 sec.

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയായ മുൻ ചെയർമാൻ ആർ‌ ചന്ദ്രശേഖരൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായിരിക്കെ സംരക്ഷിക്കാൻ സംഘടനയിൽ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് തൃശൂരിൽ ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി യോഗം ചേർന്നു. ചന്ദ്രശേഖരനെ പിന്തുണയ്ക്കുന്നവരാണ് സമിതി അംഗങ്ങൾ.കേസ് കെട്ടിച്ചമച്ചതാണെന്നും അതിനാൽ ചന്ദ്രശേഖരൻ തുടരണമെന്നും പ്രമേയം പാസാക്കാനാണ് ആലോചനയുണ്ടായിരുന്നത്. ഇതിനെതിരെ മറുവിഭാഗവും രംഗത്തിറങ്ങുകയും ചെയ്തിരുന്നു. അഴിമതിക്കേസിൽ പ്രതിയായവർ സ്ഥാനം ഒഴിയണമെന്നാണ് ഐഎൻടിയുസി ദേശീയ കമ്മിറ്റിയുടെ തീരുമാനം. സിബിഐ കേസിൽ രണ്ടാം പ്രതിയായ ചന്ദ്രശേഖരൻ വൈകാതെ വിചാരണയ്ക്കു വിധേയനാകണം.Also read: വിവാദങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്‌കാരങ്ങളുമായി പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്ആ സാഹചര്യത്തിൽ രാജിവച്ചില്ലെങ്കിൽ ഒഴിവാക്കണമെന്നാണ് ആവശ്യം. വിഷയം ഉന്നയിച്ച് ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡിയെ നേരിട്ടു കാണാൻ ഒരു വിഭാ​ഗം ശ്രമം നടത്തുന്നുണ്ട് എന്നും വിവരങ്ങൾ ഉണ്ട്. കെപിസിസി നിർവാഹക സമിതി അംഗവും എഐസിസി അംഗവുമായ ചന്ദ്രശേഖരനെ ആ പദവികളിൽനിന്നും പുറത്താക്കണമെന്ന ആവശ്യം കോൺഗ്രസിലും ഉയരുന്നുണ്ട്.The post കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ സംസ്ഥാന പ്രസിഡൻ്റിനെ സംരക്ഷിക്കാൻ ഐഎൻടിയുസി നീക്കം; ഒഴിവാക്കണമെന്ന് ഒരു വിഭാ​ഗം appeared first on Kairali News | Kairali News Live.