വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ സ്വാ​ഗതം ചെയ്ത് ശശീതരൂർ; വി ഡി ഡീലിൽ കോൺ​ഗ്രസിൽ ഭിന്നാഭിപ്രായം

Wait 5 sec.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ സ്വാ​ഗതം ചെയ്ത് ശശി തരൂർ. അദാനി- എം എസ് സി ഡീലിനെ സ്വാഗതം ചെയ്താണ് ശശി തരൂരിൻ്റെ പ്രതികരണം. വിശദമായ പരിശോധനക്ക് ശേഷം ഓഹരി നൽകുന്നതിൽ പ്രശ്നമില്ലെന്നാണ് ശശീ തരൂരിന്റെ വാദം. കേരളത്തിന്റെ വളർച്ചയെ സഹായിക്കുന്ന പ്രധാനപ്പെട്ട തീരുമാനമാണെന്നും ശശീ തരൂർ പറയുന്നു.എന്നാൽ വിഴിഞ്ഞത്തെ കുത്തക വത്കരിക്കുന്ന ഇത്തരം തീരുമാനത്തിൽ വലിയ ആശങ്കയുണ്ടെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിൽ വി ഡി സതീശനും അദാനി ​ഗ്രൂപ്പും തമ്മിലുള്ള ഡീലാരോപണ​ങ്ങൾ ഉയർന്ന് വന്നുകൊണ്ടിരിക്കുമ്പോഴാണ് ശശി തരൂരിൻ്റെ ഈ പ്രതികരണവും.Also read: ആഭ്യന്തരമന്ത്രിയെ വേദിയിൽ ഇരുത്തി മദ്യനയത്തിൽ വിമർശനം ഉന്നയിച്ച് മാർത്തോമാസഭ അധ്യക്ഷൻ എന്നാൽ വിഷയവുമായി ബനന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതകരിക്കാൻ ശശി തരൂർ തയ്യാറായിരുന്നില്ല. അദാനി ​ഗ്രൂപ്പ് വിഹിതം കൈമാറ്റം ചെയ്യുവന്നതിലൂടെ വിഴിഞ്ഞത്തേയും കുത്തകയുടെ കീഴിൽ എത്തിക്കാൻ ഇടയാകും മറ്റ് കമ്പനികൾക്കും അത് പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ വിഷയത്തിൽ കോൺഗ്രസിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്.The post വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ സ്വാ​ഗതം ചെയ്ത് ശശീതരൂർ; വി ഡി ഡീലിൽ കോൺ​ഗ്രസിൽ ഭിന്നാഭിപ്രായം appeared first on Kairali News | Kairali News Live.