ദില്ലിയിലെ ഗുരുഗ്രാമിൽ കാമുകൻ കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തി. ഹരിയാന സ്വദേശിയാണ് സുനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിവ്യ കത്താരിയെന്ന 23 കാരിയാണ് കൊലപ്പെട്ടത്. കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിനു പിന്നാലെയുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. ജൂൺ 18 നാണ് യുവതി പ്രതി വിവാഹിതനാണെന്ന് അറിഞ്ഞത്.ALSO READ :പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്ന് പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തുപിന്നാലെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാക്കുകയും. അന്നേ ദിവസം പ്രശ്നം പറഞ്ഞ് തീർക്കാൻ വേണ്ടി ഇരുവരും ഹോട്ടലിൽ മുറിയെടുത്തു. എന്നാൽ പിന്നിട് ഹോട്ടലിൽ വെച്ച് നടന്ന തർക്കത്തിൽ പ്രതി സുനിൽ കുമാർ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്വർണം വിൽക്കാനായി കടയിൽ എത്തിയപ്പോഴാണ് യുവതിയെ പരിചയപ്പെടുന്നത് എന്ന് പ്രതി പൊലീസിന് മൊഴി നൽകിട്ടുണ്ട്.ഇയാളുടെ കയ്യിൽ നിന്ന് മണ്ണെണ്ണ കുപ്പി പൊലീസ് കണ്ടെടുത്തു. ജൂൺ 19-നാണ് യുവതിയെ ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ജൂൺ 27ന് യുവതി മരിച്ചു. ബന്ധുവാണ് സംഭവത്തിന് പിന്നാലെ പൊലീസിനു പരാതി നൽകിയത്. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്.The post ദില്ലിയിൽ കാമുകൻ കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.