മുംബൈ| ഓഹരി വിപണിയില്‍ ഇന്നും നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 550 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 24,350 ന് മുകളിലുമെത്തി. സെന്‍സെക്‌സും നിഫ്റ്റിയും 0.8ശതമാനത്തിലധികം ഉയര്‍ന്നു. ഐടി, മെറ്റല്‍ ഓഹരികളില്‍ കുതിപ്പാണ് നടത്തുന്നത്.റിയാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ഫാര്‍മ, മെറ്റല്‍ ഓഹരികളും മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും ഉയര്‍ന്ന നിലയില്‍ വ്യാപാരം നടത്തി. പൊതുമേഖലാ ബേങ്കുകള്‍ സമ്മര്‍ദ്ദത്തിലായിരുന്നു.ഇന്ന് പിബി ഫിന്‍ടെക് ഓഹരികള്‍ 8.12 ശതമാനം വരെ ഇടിഞ്ഞ് 1545.50 രൂപയായി. ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരികള്‍ മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു. വേദാന്ത അലുമിനിയം മെറ്റല്‍ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ട് ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും കുത്തനെയുള്ള നേട്ടമാണ് രേഖപ്പെടുത്തിയത്.Content Highlights:The Indian stock market opened with strong gains as the Sensex surged 550 points and the Nifty crossed the 24,350 mark. IT and metal stocks led the rally, while mid-cap and small-cap indices also traded higher. However, public sector bank stocks faced pressure, and PB Fintech shares dropped over 8%.