മംഗളൂരു| മംഗളൂരു ജില്ല ജയില്‍ വളപ്പിലേക്ക് കഞ്ചാവ് എറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബണ്ട്വാള്‍ താലൂക്കിലെ കൊളത്തമജലു സ്വദേശി ജി തിലക് രാജാണ്(38) അറസ്റ്റിലായത്.ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞു കൊടുത്താല്‍ 2000 രൂപ നല്‍കുമെന്ന് ഒരാള്‍ പറഞ്ഞു വെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.പുലര്‍ച്ചെ നാലരയോടെ പ്രതി ജയിലിലെ അടുക്കള ഭാഗത്തേക്ക് സംശയാസ്പദമായ ഒരു പാക്കറ്റ് എറിയുന്നത് ശ്രദ്ധയില്‍പ്പെട്ട കെ എസ് ഐ എസ് എഫ് കോണ്‍സ്റ്റബിള്‍ ഇന്‍സ്‌പെക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 500 മീറ്ററോളം പിന്തുടര്‍ന്ന് പ്രതിയെ പോലീസി പിടികൂടുകയായിരുന്നു.മൂഡുഷെഡ്ഡെയിലെ താമസക്കാരനാണ് തനിക്ക് കഞ്ചാവ്, ലൈറ്റര്‍, റോളിംഗ് പേപ്പറുകള്‍ എന്നിവ തന്നതെന്ന് പ്രതി കെ എസ് ഐ എസ് എഫ് ഇന്‍സ്‌പെക്ടര്‍ എച്ച് എന്‍ സുഭാഷിനോട് പറഞ്ഞു. തടവുകാരനായ ലോയ് വെഗാസിന്റെ മൊബൈല്‍ നമ്പര്‍ തനിക്ക് നല്‍കിയിരുന്നതായും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.ആ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് അടുക്കള ഭാഗത്തേക്ക് എറിയാന്‍ നിര്‍ദേശം ലഭിച്ചത്.വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിലക് രാജിനും തടവുകാരന്‍ ലോയ് വെഗാസിനുമെതിരെ ബാര്‍ക്കെ പോലീസ് എന്‍ ഡി പി എസ് ആക്ട് പ്രകാരവും കര്‍ണാടക ജയില്‍ (ഭേദഗതി) ആക്ട് 2022 ലെ സെക്ഷന്‍ 42 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.Content Highlights:A 38-year-old man was arrested for throwing a packet containing ganja and a lighter into the Mangaluru district jail premises. Security personnel spotted the suspect near the kitchen area and apprehended him after a chase. Barke police registered a case under the NDPS and Karnataka Prison Acts.