സച്ചിന്റെ റെക്കോർഡ് കടന്ന് വണ്ടര്‍കിഡ്; ഇന്ത്യൻ സീനിയർ കുപ്പായത്തിൽ തിളങ്ങി

Wait 5 sec.

വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ കുപ്പായത്തിലുള്ള ഇന്ദ്രജാലം തുടങ്ങി. ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തിൽ സഞ്ജു സാംസണ് പകരം ആണ് വൈഭവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചത്. വൈഭവും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. പത്ത് പന്തിൽ 14 റൺസുമായി മടങ്ങിയെങ്കിലും ഒരുപിടി റെക്കോഡുകൾ കൊണ്ടാണ് ആ പോക്ക്.ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് മാറിയിരിക്കുന്നത്. സച്ചിൻടെൻഡുൽക്കറുടെ റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയിരിക്കുന്നത്. 16 വർഷവും 205 ദിവസവുമുള്ളപ്പോഴായിരുന്നു സച്ചിൻ ടെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്‌റ്റിലായിരുന്നു ഇത്‌.ALSO READ: ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയ്ക്ക്; ബ്രസീൽ – നോർവേ മത്സരത്തിന്റെ സമയം മാറും ?ഏകദിനത്തിൽ 16 വർഷവും 238 ദിവസമുള്ളപ്പോൾ അരങ്ങേറി. വാഷിങ്‌ടൺ സുന്ദറാണ്‌ ട്വന്റി20 കളിച്ച പ്രായം കുറഞ്ഞ താരം. അരങ്ങേറുമ്പോൾ പതിനെട്ട്‌ വയസായിരുന്നു. 15 വയസും 3 മാസവും 7 ​ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറിയത്.അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയം അനിവാര്യമാണ്.The post സച്ചിന്റെ റെക്കോർഡ് കടന്ന് വണ്ടര്‍കിഡ്; ഇന്ത്യൻ സീനിയർ കുപ്പായത്തിൽ തിളങ്ങി appeared first on Kairali News | Kairali News Live.