കൈ വേദനയില്ലാതെ അഞ്ചു മിനിറ്റിൽ പഞ്ഞിപോലത്തെ പത്തിരി; ‘ലിക്വിഡ് പത്തിരി’ റെസിപ്പി ഇതാ

Wait 5 sec.

പത്തിരി ഉണ്ടാക്കുക എന്നത് പലർക്കും പ്രയാസകരമായ ജോലിയാണ്. മാവ് കുഴയ്ക്കാനും പരത്താനുമുള്ള ബുദ്ധിമുട്ട് കാരണം പലരും ഇത് ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇനി കൈ വേദനയില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെറൈറ്റി പത്തിരി റെസിപ്പി പറഞ്ഞുതരട്ടെ ?അവശ്യമായ ചേരുവകൾവറുത്ത പച്ചരിപ്പൊടി (ഇടിയപ്പത്തിനോ പത്തിരിക്കോ എടുക്കുന്ന തരിയില്ലാത്ത പൊടി) – 2 കപ്പ്വെള്ളം അല്ലെങ്കിൽ തേങ്ങാപ്പാൽ – 3 കപ്പ് (ഒരു കപ്പ് അരിപ്പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിൽ)ഉപ്പ് – ആവശ്യത്തിന്വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺALSO READ: മലബാറിൽ ഇനി ബീഫ് തൊട്ടാൽ പൊള്ളും, വില കൂടി; കൂട്ടിയത് 100 രൂപവരെതയാറാക്കുന്ന വിധംആദ്യം ഒരു കടായിൽ രണ്ട് കപ്പ് അരിപ്പൊടി എടുക്കുക. അരിപ്പൊടി അളക്കുമ്പോൾ പാത്രത്തിൽ കുത്തിനിറച്ച് എടുക്കാതെ ലെവൽ ചെയ്ത് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് മൂന്ന് കപ്പ് വെള്ളമോ തേങ്ങാപ്പാലോ ചേർക്കാം. മികച്ച രുചിക്കായി രണ്ട് കപ്പ് വെള്ളവും ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ചേർക്കുന്നതാണ് ഉത്തമം. കട്ടകളൊന്നുമില്ലാതെ മാവ് നന്നായി കലക്കി എടുത്ത ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. മാവ് കലക്കിയ ശേഷം മാത്രം അടുപ്പ് ഓൺ ചെയ്യുക. മീഡിയം ഫ്ലെയിമിൽ വെച്ച് കൈവിടാതെ ഇളക്കി കൊണ്ടിരിക്കണം. മാവ് കുറുകി വരുന്ന സമയത്ത് തീ കുറച്ചു കൊടുക്കുക. മാവ് പാനിൽ നിന്നും വിട്ടു വരുന്ന പാകമാകുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇത് പത്തിരി കൂടുതൽ സോഫ്റ്റ് ആകാനും പാനിൽ ഒട്ടാതിരിക്കാനും സഹായിക്കും.തയ്യാറായ മാവ് ഒരു ബൗളിലേക്ക് മാറ്റി അഞ്ചു മിനിറ്റ് മൂടി വെക്കുക. ഈ സമയത്തിനുള്ളിൽ മാവ് നന്നായി വെന്തു കിട്ടും. മാവ് അമിതമായി തണുക്കുന്നതിന് മുൻപ് തന്നെ ചെറിയ ചൂടോടു കൂടി ചെറിയ ഉരുളകളാക്കി മാറ്റുക. മൂന്ന് എളുപ്പവഴികളിൽ ഈ പത്തിരി പരത്തിയെടുക്കാം. സാധാരണ പോലെ പൊടിയിട്ട് പരത്തുകയോ, പത്തിരി പ്രസ്സ് ഉപയോഗിക്കുകയോ ചെയ്യാം. പത്തിരി പ്രസ്സില്ലാത്തവർക്ക് ഒരു പ്ലാസ്റ്റിക് ഷീറ്റിന് നടുവിൽ മാവ് വെച്ച് ഒരു പാത്രം കൊണ്ട് അമർത്തിയും എളുപ്പത്തിൽ പത്തിരി പരത്തിയെടുക്കാവുന്നതാണ്. ചൂടായ തവയിൽ പത്തിരിയിട്ട് തീ കുറച്ച് വെച്ച് ചുട്ടെടുക്കുക. പത്തിരി പഞ്ഞി പോലെ വീർത്തു വരുമ്പോൾ തവയിൽ നിന്നും മാറ്റാം.The post കൈ വേദനയില്ലാതെ അഞ്ചു മിനിറ്റിൽ പഞ്ഞിപോലത്തെ പത്തിരി; ‘ലിക്വിഡ് പത്തിരി’ റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.