സമയത്തെ ചൊല്ലി സ്വകാര്യ ബസ്സുകൾ തമ്മിലുള്ള തർക്കത്തിൽ വടിവാൾ വീശി ആക്രമണം. കൊച്ചിയിൽ ആണ് സംഭവം. അതുല്യ എന്ന ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. ഗുരുദേവൻ എന്ന ബസ്സിലെ ജീവനക്കാർക്ക് പരിക്കേറ്റു. ജീവനക്കാർ ബസ് തടഞ്ഞുനിർത്തി വടിവാൾ വീശുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.ALSO READ: ‘യുഡിഎഫ് സർക്കാരിന്റേത് അശാന്തി പടർത്താനുള്ള സമീപനം’; കേരള സർവകലാശാലയെ കാവി പുതപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് സ്ഥാനമൊഴിയുന്ന ഇടതു സിൻഡിക്കേറ്റംഗങ്ങൾവൈറ്റില ഹബ്ബിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. രണ്ടു ബസുകളും തമ്മിൽ നേരത്തെ സമയത്തിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു. രാവിലെ കലൂർ ബസ്റ്റാൻഡിൽ വച്ച് പാർക്കിങ്ങിന്റെ പേരിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് വൈറ്റിലയിലെ സംഭവം. ഗുരുദേവൻ ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മാരകായുധം കൈവശം വെച്ചതിനും ആക്രമണം നടത്തിയതിനും മരട് പോലീസ് കേസെടുത്തിട്ടുണ്ട്.ENGLISH SUMMARY: A dispute over bus timings between two private buses in Kochi turned violent after an employee allegedly attacked rival bus staff with a machete.The post സമയത്തെ ചൊല്ലി സ്വകാര്യ ബസ്സുകൾ തമ്മിലുള്ള തർക്കം; കൊച്ചിയിൽ വടിവാൾ വീശി ആക്രമണം appeared first on Kairali News | Kairali News Live.