വിഴിഞ്ഞം ഓഹരി; മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായി തിരുമാനമെടുക്കാൻ കഴിയില്ലെന്ന് ​മുല്ലപ്പള്ളി രാമചന്ദ്രൻ

Wait 5 sec.

മുഖ്യമന്ത്രി വി ഡി സതീശന് അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏകപക്ഷീയമായി തിരുമാനമെടുക്കാൻ കഴിയില്ലെന്ന് കോൺ​ഗ്രസ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഴിഞ്ഞത്തിൽ കൃത്യമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു.അദാനിയെയും കോൺഗ്രസിനെയും യോജിപ്പിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും അദാനിയെ വിഴിഞ്ഞത്ത് കൊണ്ടുവന്നത് കോൺഗ്രസല്ലെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം. മന്ത്രിസഭയും പാർട്ടിയും ഇക്കാര്യം ചർച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെപിസിസി അധ്യക്ഷനെ നിർബന്ധമായും കണ്ടെത്തണം.വേണ്ടത് മുഴുവൻ സമയ പ്രസിഡന്റ്. തൻ്റെ അഭിപ്രായം ദേശീയനേതൃത്വത്തെ അറിയിക്കും.കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതി. എല്ലാം ഒരാൾക്ക് തന്നെ നൽകേണ്ടതില്ല. ഡിസിസി ഓഫീസിൽ എന്തെല്ലാം ഫ്ലക്സുകൾ വന്നിട്ടുണ്ട്. ഫ്ലക്സ് ഉയർത്തുന്നത് ശരിയായ രീതിയല്ല.മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നും കിട്ടുന്ന പണമാണ് സംസ്ഥാനത്തിന്റെ വരുമാനത്തിൽ പ്രധാനപ്പെട്ടത്.‌എൽഡിഎഫിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യം എന്നത് ഉണ്ടായിരുന്നു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല.എല്ലായിടങ്ങളിലും ചർച്ചചെയ്ത് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.ഒറ്റയടിക്ക് മദ്യനിരോധനം സാധ്യമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.The post വിഴിഞ്ഞം ഓഹരി; മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായി തിരുമാനമെടുക്കാൻ കഴിയില്ലെന്ന് ​മുല്ലപ്പള്ളി രാമചന്ദ്രൻ appeared first on ഇവാർത്ത | Evartha.