കേരള സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ സിൻഡിക്കേറ്റിലുണ്ടായിരുന്ന ഇടതുപക്ഷ അംഗങ്ങളെ മാറ്റിക്കൊണ്ടാണ് ഈ പുന:സംഘടന നടപ്പിലാക്കിയിരിക്കുന്നത്.ALSO READ: ആദിവാസി കുഞ്ഞുങ്ങൾക്ക് സഹായം നൽകാത്ത വിഷയം; എസ് ടി പ്രമോട്ടറെ പുറത്താക്കി കൈ കഴുകി സംസ്ഥാന സർക്കാർസിൻഡിക്കേറ്റിൽ നിന്ന് ആറ് അംഗങ്ങളെയാണ് സർക്കാർ ഒഴിവാക്കിയത്. അഡ്വ. ജി മുരളീധരൻ, ഡോ. ഷിജൂഖാൻ, മുൻ എംഎൽഎ ആർ രാജേഷ്, ഡോ. എസ്. ജയൻ, പ്രൊഫ. പി എസ് രാധാമണി, പ്രൊഫ. ബിപിൻ കെ ജോസ് എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ. പുതുതായി ആറ് അംഗങ്ങളെയാണ് സിൻഡിക്കേറ്റിലേക്ക് നിയമിച്ചിരിക്കുന്നത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ പുതിയ പട്ടികയിൽ ഇടംപിടിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസും പുതുതായി നിയമിക്കപ്പെട്ട ആറ് അംഗങ്ങളിൽ ഉൾപ്പെടുന്നു.The post സർക്കാരിന്റെ പ്രതികാര നടപടി; കേരള സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ച് ഉത്തരവ്, ഇടത് അംഗങ്ങളെ മാറ്റി appeared first on Kairali News | Kairali News Live.