വിഴിഞ്ഞം ഓഹരി കൈമാറ്റത്തിലൂടെ കിട്ടുന്ന വൻ തുക ലഭിക്കുക അദാനിക്ക് തന്നെയാണെന്ന് പി രാജീവ്. നിലവിൽ 2,497 കോടി രൂപ നിക്ഷേപമുള്ള അദാനി ഗ്രൂപ്പിനെന്നും അതിന്റെ 49 ശതമാനം ഓഹരികൾ 13,200 കോടി രൂപയ്ക്കാണ് വിറ്റഴിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതൊരു ഓഹരി വിൽപ്പനയാണെന്നും ഇതിലൂടെ ലഭിക്കുന്ന വൻ തുക നേരിട്ട് അദാനിക്ക് തന്നെയാണ് ലഭിക്കുന്നതെന്നും രാജീവ് പറഞ്ഞു.തുറമുഖ കരാറിൽ മാറ്റങ്ങൾ വരുത്താനോ ഓഹരികൾ കൈമാറാനോ അനുമതി നൽകണമെങ്കിൽ കൃത്യമായ ചർച്ചകളും ഔദ്യോഗിക അംഗീകാരങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധംവലിയ താൽപര്യത്തോടെയാണ് മുഖ്യമന്ത്രി തുറമുഖ വകുപ്പ് സ്വന്തം കൈകളിൽ വെച്ചിരിക്കുന്നതെന്നും അദ്ദഹം ആരോപിച്ചു. നിലവിൽ തെരഞ്ഞെടുപ്പ് നടത്തിപ്പിലടക്കം പങ്കാളിയായ രത്തൻ ഖേൽക്കറാണ് തുറമുഖ വകുപ്പ് സെക്രട്ടറിയെന്നും ഇദ്ദേഹം തന്നെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സെക്രട്ടറി രത്തൻ ഖേൽക്കർ ഫയലെഴുതി തുറമുഖ മന്ത്രിക്കു നൽകുന്നു. എന്നാൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് നിലവിൽ തുറമുഖ വകുപ്പും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.സാമ്പത്തികമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നറിയാൻ ഈ ഫയൽ ധനകാര്യ മന്ത്രിക്കു വിടണം. എന്നാൽ ധനകാര്യ വകുപ്പും മുഖ്യമന്ത്രിയായ വി.ഡി. സതീശൻ തന്നെയാണ് നോക്കുന്നതെന്നും അദ്ദേഹം പറയുന്നു. തുടർന്ന് നിയമപരമായ തടസ്സങ്ങൾ പരിശോധിക്കാൻ നിയമ വകുപ്പിലേക്ക് ഫയൽ അയക്കുമ്പോൾ, അവിടെയും നിയമമന്ത്രിയുടെ ചുമതലയുള്ള വി.ഡി. സതീശൻ തന്നെയാണ് ഫയൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിയമവകുപ്പ് എന്നത് ഏത് വകുപ്പിന്റെയും കാര്യങ്ങൾ നിഷ്പക്ഷമായി പരിശോധിക്കേണ്ട സ്വതന്ത്ര സ്വഭാവമുള്ള ഒന്നാണെന്നും എന്നാൽ എല്ലാ വകുപ്പുകളും ഒരാളിലേക്ക് തന്നെ കേന്ദ്രീകരിച്ചിരിക്കുന്ന അസാധാരണ സാഹചര്യമാണ് ഇവിടെയുള്ളതെന്നും രാജീവ് പറയുന്നു.Also Read: ഗതാഗത സൗകര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി വിനോദസഞ്ചാര കേന്ദ്രത്തെക്കുറിച്ച്; ട്രോളായി ഗതാഗത മന്ത്രിയുടെ വാക്കുകൾതുറമുഖ സെക്രട്ടറി രത്തൻ ഖേൽക്കർ എഴുതുന്ന ഫയൽ തുറമുഖ മന്ത്രിയായ വി.ഡി. സതീശന് ലഭിക്കുന്നു. മുഖ്യമന്ത്രിയായ സതീശന് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് നിവർത്തിക്കാൻ വീണ്ടും സെക്രട്ടറിക്ക് വിടാം. സെക്രട്ടറി തിരിച്ചു നൽകുന്ന ഫയൽ ധനകാര്യ മന്ത്രിയായ സതീശൻ തന്നെ പരിശോധിക്കുന്നു. അതിനുശേഷം വീണ്ടും മുഖ്യമന്ത്രിയായ സതീശന്റെ പക്കലേക്ക് എത്തുന്നു. തുടർന്ന് നിയമമന്ത്രിയായ സതീശൻ ഇത് പരിശോധിച്ച് ഒടുവിൽ മുഖ്യമന്ത്രി സതീശൻ തന്നെ ഇതിന് അന്തിമ അംഗീകാരം നൽകി ഒപ്പിടുന്നുയെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യം, നിയമം, പൊതുഭരണം, തുറമുഖം തുടങ്ങിയ സുപ്രധാന വകുപ്പുകളെല്ലാം ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നതും, ഫയലുകൾ ഒരേ വ്യക്തിയിലേക്ക് തന്നെ കറങ്ങിത്തിരിഞ്ഞ് എത്തുന്നതുമായ ഇത്തരം ഒരു രീതി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണെന്നും അദ്ദേഹം വിമർശിച്ചു.The post വിഴിഞ്ഞം ഓഹരി കൈമാറ്റത്തിലൂടെ കിട്ടുന്ന വൻ തുക ലഭിക്കുക അദാനിക്ക് തന്നെ: പി രാജീവ് appeared first on Kairali News | Kairali News Live.