നായകൻ ശ്രേയസ് അയ്യരുടെ കീഴിൽ ആദ്യ വിജയം തേടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളും. അയർലന്റിനു മുന്നിൽ ടി 20 പരമ്പര അടിയറവ് വച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. മാഞ്ചസ്റ്ററിൽ ഇന്ത്യ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം ആതിഥേയർ ഒരു ഓവറും നാല് വിക്കറ്റുകളും ശേഷിക്കെ മറികടന്നു. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 190/7 എന്ന മികച്ച സ്കോർ പടുത്തുയർത്തി. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ വൈഭവ് സൂര്യവംശി വേഗം മടങ്ങിയെങ്കിലും അഭിഷേക് ശർമ്മയും ( 24 പന്തിൽ 43) ഇഷാൻ കിഷനും (40 പന്തിൽ 49) ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. പിന്നാലെ എത്തിയ നായകൻ ശ്രേയസ് അയ്യരും (22 പന്തിൽ 37) തിലക് വർമ്മയും (11 പന്തിൽ പുറത്താകാതെ 24) ചേർന്ന് ഇന്ത്യയുടെ സ്കോർ ഇരുനൂറിനടുത്ത് എത്തിച്ചു. ഇംഗ്ലീഷ് ബൗളർമാരിൽ സാം കറൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.Also Read:സച്ചിന്റെ റെക്കോർഡ് കടന്ന് വണ്ടര്‍കിഡ്; ഇന്ത്യൻ സീനിയർ കുപ്പായത്തിൽ തിളങ്ങിമറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഇരു ഓപ്പണർമാരും ആദ്യ ഓവറിൽ പൂജ്യത്തിനു മടങ്ങി. എന്നാൽ പിന്നാലെയെത്തിയ ജേക്കബ് ബെഥേൽ കളിയുടെ ഗതി മാറ്റി. പുറത്താകാതെ 46 പന്തിൽ 76 റൺസെടുത്ത താരം ഇന്ത്യൻ ബൗളർമാരെ അടിച്ചു തകർത്തു. നായകൻ ഹാരി ബ്രൂക്കും ടോം ബാന്റണും ബെഥേലിനു മികച്ച പിന്തുണ നൽകി. മൂന്നു വിക്കറ്റ് എടുത്ത ആർഷദീപ് സിങിനെ ഉൾപ്പടെ ഇംഗ്ലീഷ് ബാറ്റർമാർ കണക്കിന് ശിക്ഷിച്ചു. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ അടുത്ത പോരാട്ടം ചൊവ്വാഴ്ച നടക്കും.The post പരാജയം തുടർക്കഥ: ഇംഗ്ലണ്ടിനെതിരായ ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി appeared first on Kairali News | Kairali News Live.