ഖാംനഈയുടെ വിലാപയാത്രയിൽ 3000 പേർ വരെ മരിച്ചേക്കാം! ഇറാൻ റെഡ് ക്രസന്റിന്റെ അതീവ രഹസ്യ റിപ്പോർട്ട് പുറത്ത് വിട്ട് ജർമൻ മാധ്യമം

Wait 5 sec.

ടെഹ്റാൻ | കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്ര ചടങ്ങുകളിൽ വൻ ദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ഇറാന്റെ അതീവ രഹസ്യ റിപ്പോർട്ട് പുറത്ത്. വിലാപയാത്രയ്ക്കിടെയുണ്ടാകാനിടയുള്ള തിക്കിലും തിരക്കിലും കടുത്ത ചൂടിലും പെട്ട് 1,500 മുതൽ 3,000 വരെ ആളുകൾ മരണപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജർമ്മൻ മാധ്യമമായ വെൽറ്റ് (WELT) ആണ് രഹസ്യ രേഖകളും ടെഹ്റാനിലെ നഗരസഭാ വൃത്തങ്ങളെയും ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.ഇറാൻ റെഡ് ക്രസന്റും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫിന് അയച്ച രഹസ്യ കത്തിലാണ് ഈ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. വൻതോതിലുള്ള മരണസാധ്യത മുൻകൂട്ടി കണ്ട് ടെഹ്‌റാനിലെ ബെഹെഷ്ത്-ഇ സഹ്‌റ ഖബറിസ്ഥാനിൽ പുതിയ ഖബറുകൾ കുഴിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും ഡൈ വെൽറ്റ് റിപ്പോർട്ട് ചെയ്തു. മരിച്ചവരെയും കാണാതാകുന്നവരെയും കൈകാര്യം ചെയ്യാൻ പ്രത്യേക ടാസ്ക് ഫോഴ്സിനെയും രൂപീകരിച്ചിട്ടുണ്ട്.3,000 മരണം വരെ സംഭവിച്ചാലും കുഴപ്പമില്ലെന്ന രീതിയിലാണ് അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ടെഹ്റാൻ നഗരസഭാ ജീവനക്കാരി വെളിപ്പെടുത്തിയതായും വെൽറ്റ് റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച ടെഹ്റാനിൽ ആരംഭിച്ച വിലാപയാത്രാ ചടങ്ങുകൾ ഖോം, ഇറാഖിലെ നജാഫ്, കർബല എന്നീ നഗരങ്ങൾ പിന്നിട്ട് വ്യാഴാഴ്ച മഷ്ഹദിൽ ഖബറടക്കത്തോടെ സമാപിക്കും.20 ദശലക്ഷത്തോളം ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. മുൻപ് 1989 ൽ റൂഹുള്ള ഖമേനിയുടെ വിലാപയാത്രയിലും 2020 ൽ ഐ ആർ ജി സി കമാൻഡർ ഖാസിം സുലൈമാനിയുടെ വിലാപയാത്രയിലുമുണ്ടായ മാരകമായ തിക്കിലും തിരക്കിലും നിരവധി പേർ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്റെ വിപുലമായ മുൻകരുതലുകൾ. Content HighlightsA classified report by the Iranian Red Crescent and crisis management organization warns that between 1,500 and 3,000 people could die during Ali Khamenei’s week-long funeral processions due to massive crowds and extreme heat. Thousands of new graves have already been prepared in Tehran.