സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മറുപടിയില്ലാതെ മന്ത്രി സണ്ണി ജോസഫ്. കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസിന്റെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തോടാണ് സണ്ണി ജോസഫ് പ്രതികരിക്കാതിരുന്നത്.ക്രിമിനലുകൾ പങ്കെടുത്ത കെ സുധാകരൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിനെപ്പറ്റിയുള്ള ചോദ്യത്തിലും കുഴിയിൽ വീണ് കുഴയുകയായിരുന്നു മന്ത്രി. തൂഫാനുമായി ബന്ധപ്പെട്ട മീറ്റിംഗ് ആണോ നടന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നാണ് മന്ത്രിയുടെ വാദം. പങ്കെടുക്കുന്നവർ ആരൊക്കെയാണ് എന്ന് മുഴുവനും മനസ്സിലാക്കി ആയിരിക്കില്ല ചിലപ്പോൾ താനടക്കം യോഗത്തിൽ പങ്കെടുക്കുകയെന്നും മന്ത്രി ന്യായീകരിച്ചു.Also read: തൃശൂരിൽ കെഎസ്ആർടിസി ബസ് അപകടം; രണ്ട് പേ‍ർക്ക് പരുക്ക്വിഴിഞ്ഞത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചില്ല. മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയതാണ് എന്നാണ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. കോൺഗ്രസിനുള്ളിൽ വലിയ എതിർപ്പാണ് മുഖ്യമന്ത്രി വി ഡി സതീശൻ്റെ ഇത്തരെ നീക്കങ്ങൾക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശശി തരൂർ ഉൾപ്പെടെ വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എതിരഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു.The post ശേഷാദ്രിനാഥന്റെ നിയമനം: മറുപടിയില്ലാതെ സണ്ണി ജോസഫ്; ചോദ്യങ്ങളിൽ നിന്ന് തടി തപ്പി മന്ത്രി appeared first on Kairali News | Kairali News Live.