കോഴിക്കോട്| കോഴിക്കോട് ബീഫ് വില വര്‍ധിപ്പിക്കാന്‍ ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ തീരുമാനിച്ചു. ജില്ലയില്‍ ബീഫ് വില കിലോയ്ക്ക് 60 മുതല്‍ 100 രൂപവരെ കൂട്ടി. എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോയ്ക്ക് 460 രൂപയുമായാണ് വര്‍ധിക്കുക. നിലവില്‍ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമാണ് വില. ജൂലൈ 15 മുതലാണ് വിലക്കയറ്റം.കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് അനിയന്ത്രിതമായി വിലകൂടിയതാണ് ബിഫിന് വില കൂടാനുള്ള പ്രധാനകാരണമായി കച്ചവടക്കാര്‍ പറയുന്നത്. മാംസ വ്യാപാരമേഖലയിലെ ഉപോത്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും ബീഫ് വില കൂട്ടാന്‍ കാരണമായെന്ന് ഓള്‍ കേരള മീറ്റ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ടി കെ സാദിക് പറഞ്ഞു.യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ പി മുഹമ്മദ് സലീം അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജംഷീര്‍, ജില്ലാസെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, ഇസ്ഹാക്ക് മൂഴിക്കല്‍, അബ്ദുള്‍ ഹമീദ്, റഊഫ് പൊറ്റമ്മല്‍, അഷറഫ് കടലുണ്ടി, നാസര്‍ കല്ലായി, മനാഫ് പന്നിയങ്കര, നൗഫല്‍ പറമ്പത്ത്, ലിബാസ് തടമ്പാട്ടുതാഴം എന്നിവര്‍ സംസാരിച്ചു.Content Highlights:The All Kerala Meat Merchants Association has decided to increase beef prices in Kozhikode district by Rs 60 to Rs 100 per kilogram. Starting July 15, meat with bone will cost Rs 400 and boneless will be Rs 460. Traders cited rising cattle costs and low byproduct value as reasons.