പറ്റിച്ച് കടക്കാൻ നേക്കേണ്ട; വ്യാജ യാത്രാ രേഖകളുടെ പരിശോധനക്കായി ലോകോത്തര സംവിധാനവുമായി ദുബായ്

Wait 5 sec.

വ്യാജ യാത്രാ രേഖകളുടെ പരിശോധനക്കായി ലോകോത്തര സംവിധാനവുമായി ദുബായ്. കഴിഞ്ഞ 18 മാസത്തിനിടെ ദുബായിൽ 902 വ്യാജവും കൃത്രിമമായി തിരുത്തിയതുമായ യാത്രാരേഖകൾ കണ്ടെത്തി. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സാണ് അത്യാധുനിക ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങളുടെയും പരിശീലനം നേടിയ വിദഗ്ധരുടെയും സഹായത്തോടെ വ്യാജമായി നിർമ്മിച്ച യാത്ര രേഖകൾ പിടികൂടിയത്. 2025-ലും 2026-ന്റെ ആദ്യ പകുതിയിലുമാണ് 902 ക്രമക്കേടുകൾ കണ്ടെത്തിയത്. വ്യാജരേഖകൾ, വിവരങ്ങൾ തിരുത്തിയ രേഖകൾ, ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതിർത്തി സുരക്ഷയിലും യാത്രാരേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിലും ലോകനിലവാരത്തിലുള്ള സംവിധാനമാണ് ദുബായ് വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. പരമ്പരാഗത രേഖാപരിശോധനാ വിഭാഗമെന്ന നിലയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ഏറ്റവും മികച്ച ട്രാവൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ സെന്ററാണ് ഇത്. സംശയം തോന്നുന്ന രേഖകൾ അതിവേഗം തിരിച്ചറിയാൻ ഈ സെന്ററിന് സാധിക്കും. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആകെ 20,307 യാത്രാരേഖകളാണ് വിശദമായി പരിശോധിച്ചത്. പാസ്‌പോർട്ടുകൾ, പ്രിന്റഡ് വിസകൾ, ഇലക്ട്രോണിക് വിസകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.ALSO READ: പകർച്ചവ്യാധിയിൽ വിറച്ച് കേരളം; ഇന്ന് റിപ്പോർട്ട് ചെയ്തത് എട്ട് മരണംഡാറ്റയെ അടിസ്ഥാനമാക്കിയുള്ള മുൻകൂർ സുരക്ഷാ സംവിധാനങ്ങളും തത്സമയ പരിശോധനാ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിലൂടെ അതിർത്തിയിലെ ഭീഷണികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. ദുബായുടെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രാ സംവിധാനങ്ങളിലുള്ള ആഗോള വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ പരിവർത്തനം നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്‌. ജനറൽ മുഹമ്മദ് അഹമദ്‌ അൽ മർറി പറഞ്ഞു.The post പറ്റിച്ച് കടക്കാൻ നേക്കേണ്ട; വ്യാജ യാത്രാ രേഖകളുടെ പരിശോധനക്കായി ലോകോത്തര സംവിധാനവുമായി ദുബായ് appeared first on Kairali News | Kairali News Live.