യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനശതാബ്ദി ഉൾപ്പെടെ കണ്ണൂരിലേക്കുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, വിവരങ്ങൾ ഇതാ

Wait 5 sec.

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിൽ റെയിൽവേ പാത നവീകരണ-അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ചില ദിവസങ്ങളിലാണ് ഈ നിയന്ത്രണം.ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (Train No. 16307)മാഹിയിൽ യാത്ര അവസാനിപ്പിക്കും. ജൂലൈ 8, 11, 15, 18, 22 തീയതികളിൽ മാഹിക്കും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (Train No. 12082)തലശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും. ജൂലൈ 8, 15, 22 തീയതികളിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ ഈ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.ALSO READ: പുരുഷന്മാർക്ക് സൗജന്യ യാത്ര; ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്സമയനിയന്ത്രണംഅറ്റകുറ്റപ്പണികൾ കാരണം ചില ട്രെയിനുകൾ വഴിമധ്യേ പിടിച്ചിടുകയോ വൈകി ഓടുകയോ ചെയ്യും. അവ ഏതൊക്കെയെന്ന് നോക്കാംമംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (Train No. 22638)ജൂലൈ 5, 7, 9, 12, 14, 16, 19, 21, 23, 26, 28, 30, ഓഗസ്റ്റ് 2, 4 തീയതികളിൽ ഈ ട്രെയിൻ വഴിമധ്യേ 45 മിനിറ്റോളം പിടിച്ചിടുംതിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ് (Train No. 16312)ജൂലൈ 11, 18 തീയതികളിൽ ഈ ട്രെയിൻ സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനശതാബ്ദി ഉൾപ്പെടെ കണ്ണൂരിലേക്കുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, വിവരങ്ങൾ ഇതാ appeared first on Kairali News | Kairali News Live.