സാധാരണക്കാരുടെ വയറ്റത്തടിച്ച് യുഡിഎഫ് സർക്കാർ; ജൂലായ് എട്ടിന് പണിമുടക്ക് നടത്താനൊരുങ്ങി സ്വകാര്യ ബസുടമകളും ജീവനക്കാരും

Wait 5 sec.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും 8നു സർവീസ് നിർത്തിവയ്ക്കും. സ്ത്രീ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ചൂണ്ടിക്കാട്ടിയാണു പണിമുടക്ക്.also read:കൊല്ലത്ത് പൊലീസ് ക്വാട്ടേഴ്സിൽ കവർച്ച; ആറ് പവൻ സ്വർണം മോഷണം പോയിഅതേസമയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും പണിമുടക്ക്‌ നടത്തുന്നത്‌ സംബന്ധിച്ച്‌ വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും. 20 മുതൽ 26 വരെ സെക്രട്ടറിയറ്റ്‌ നടയിൽ ബസുടമകളും ജീവനക്കാരും ധർണ നടത്തും. ഇതിന്‌ മുന്നോടിയായാണ് പണിമുടക്കും കലക്‌ടറേറ്റ്‌ മാർച്ചും. കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീയാത്രക്കാർക്ക്‌ സ‍ൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് സർവീസ്‌ നടത്തിക്കൊണ്ടുപോകുക ദുഷ്‌കരമായതിനാൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ്‌ സമരം.ENGLISH SUMMARY : Under the leadership of the Private Bus Operators Association, private bus owners and employees in Pathanamthitta, Kollam, and Kottayam districts will stop services on the 8th. The strike is being held to highlight that the bus industry is in crisis due to free travel for women and that despite presenting a petition to the Chief Minister and the Transport Minister, there has been no solution.The post സാധാരണക്കാരുടെ വയറ്റത്തടിച്ച് യുഡിഎഫ് സർക്കാർ; ജൂലായ് എട്ടിന് പണിമുടക്ക് നടത്താനൊരുങ്ങി സ്വകാര്യ ബസുടമകളും ജീവനക്കാരും appeared first on Kairali News | Kairali News Live.