‘ഡീഗോ ജോട്ട ഞങ്ങളോടൊപ്പം ഇവിടെയുണ്ടെന്ന് അറിയാം’ വൈകാരിക വാക്കുകളുമായിറൊണാൾഡോ

Wait 5 sec.

2026 ഫിഫ ലോകകപ്പിലെ ആവേശകരമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ ക്രൊയേഷ്യയെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ചരിത്രപരമായ പോരാട്ടത്തിനായിരുന്നു കാനഡയിലെ ടൊറന്റോയിലെ ബിഎംഒ ഫീൽഡ് സാക്ഷ്യം വഹിച്ചത്. എന്നാൽ അതിന് ശേഷം സ്റ്റേഡിയത്തിൽ നടന്ന സംഭവങ്ങൾ ഏതൊരു ഫുട്ബോൾ പ്രേമിയുടെയും കണ്ണുകളെ ഈറൻ അണിക്കുന്ന ഒന്നായിരുന്നു. ഇത്തവണത്തെ വിജയത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പതിവ് 7-ാം നമ്പർ ജഴ്സിക്ക് പകരം മറ്റൊരു ജഴ്സിയാണ് ധരിച്ചിരുന്നത്.എന്താണ് റൊണാൾഡോ ധരിച്ചെത്തിയ 21-ാം നമ്പർ ജഴ്സിയുടെ പ്രത്യേകത എന്ന ചോദ്യം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി. അതി​ന്റെ ഉത്തരം, ആഴമേറിയ സൗഹൃദത്തിന്റെയും വിയോഗത്തിന്റെയും കഥയാണ്. തങ്ങളുടെ പ്രിയപ്പെട്ട സഹതാരമായിരുന്ന ഡീഗോ ജോട്ടയുടെ ഓർമകൾക്ക് മുന്നിൽ പോർച്ചുഗൽ ടീം അർപ്പിച്ച ആദരവായിരുന്നു 21-ാം നമ്പർ ജഴ്സി. പോർച്ചുഗലിന്റെ മുൻനിര സ്ട്രൈക്കറായിരുന്ന ജോട്ടയുടെ ജഴ്സി നമ്പറായിരുന്നു 21. കഴിഞ്ഞ വർഷം ഇതെ ദിവസം സ്പെയിനിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഡീഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും മരണപ്പെട്ടത്.ALSO READ :‘വികാരാവേശത്തിൽ തീരുമാനങ്ങൾ എടുക്കില്ല’; ത​ന്റെ മുൻ​ഗണന ദേശീയ ടീമിനെ സഹായിക്കുന്നതിൽ, സഹോദരിയെ തള്ളി റൊണാൾഡോഅവരുടെ ഓർമദിവസമാണ് ലോകകപ്പിൽ പോർച്ചുഗലിന് ക്രൊയേഷ്യയെ റൗണ്ട് ഓഫ് 32-ൽ നേരിട്ടതും. ആകാശത്തേക്ക് കൈകളുയർത്തി, കണ്ണീരുമായി നിൽക്കുന്ന റൊണാൾഡോയുടെ ദൃശ്യങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ പറ്റുന്നതാണ് ജോട്ടയുടെ വേർപാട് പോർച്ചുഗീസ് ടീമിനെ എത്രത്തോളം വേദനിപ്പിച്ചിരുന്നുവെന്നത്. പോസ്റ്റ്‍-മാച്ച് ഇന്റർവ്യൂകളിൽ ഉടനീളം ജോട്ടയുടെ 21-ാം നമ്പർ ജേഴ്സിയാണ് റൊണാൾഡോ ധരിച്ചത്. 49 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട് ജോട്ട. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച റൊണാൾഡോ ഇക്കാര്യത്തെ വിശേഷിപ്പിച്ചത് ‘ജീവിതത്തിലെ ചില ആകസ്മികതകൾ’ എന്നാണ്.‘മത്സരത്തിന് മുൻപ് തന്നെ ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഇതൊരു സവിശേഷമായ നിമിഷമാണ്. ഇന്നത്തെ ഈ സാഹചര്യം ഞങ്ങൾക്ക് ഒരുപാട് അർഥവത്തായ ഒന്നാണ്. ഞങ്ങൾ കളി ജയിച്ചു എന്നത് മാത്രമല്ല, അത് വിജയിച്ച രീതിയും ഏറെ പ്രത്യേകതയുള്ളതാണ്. ഡീഗോ ജോട്ട ഞങ്ങളോടൊപ്പം ഇവിടെയുണ്ടെന്ന് . അവനെ ഏറ്റവും മികച്ച രീതിയിൽ ആദരിക്കാൻ ഇന്ന് വിജയിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ മുന്നിലുള്ള വഴി.’ – റൊണാൾഡോ പറഞ്ഞു.The post ‘ഡീഗോ ജോട്ട ഞങ്ങളോടൊപ്പം ഇവിടെയുണ്ടെന്ന് അറിയാം’ വൈകാരിക വാക്കുകളുമായി റൊണാൾഡോ appeared first on Kairali News | Kairali News Live.