പാലാ യുഡിഎഫിൽ വീണ്ടും പോര്; കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയി

Wait 5 sec.

പാലാ നഗരസഭയിലെ ഭരണമുന്നണിയിൽ വീണ്ടും കടുത്ത ഭിന്നത. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വേദി അനുവദിക്കുന്നത് സംബന്ധിച്ചാണ് പുതിയ തർക്കം. ബസ് സ്റ്റാൻഡ് പൊതുപരിപാടിക്കായി അനുവദിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. അതേസമയം വിഷയം ചർച്ച ചെയ്യുന്ന കൗൺസിൽ യോഗത്തിൽ സ്വതന്ത്ര കൂട്ടായ്‌മയിലെ 2 കൗൺസിലർമാർ പങ്കെടുത്തില്ല. ചെയർപേഴ്‌സൺ ദിയാ ബിനുവിന്റെ പിതാവ് ബിനു പുളിക്കക്കണ്ടം ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പങ്കെടുക്കാതിരുന്നത്.also read:സാധാരണക്കാരുടെ വയറ്റത്തടിച്ച് യുഡിഎഫ് സർക്കാർ; ജൂലായ് എട്ടിന് പണിമുടക്ക് നടത്താനൊരുങ്ങി സ്വകാര്യ ബസുടമകളും ജീവനക്കാരുംകേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഒരു കൗൺസിലറും, ഒരു കോൺഗ്രസ് കൗൺസിലറും അസുഖം മൂലം അവധിയിലായിരുന്നു. സ്വതന്ത്ര കൂട്ടായ്‌മയിൽ നിന്ന് രണ്ടംഗങ്ങൾ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് കോൺഗ്രസിൻ്റെ എതിർപ്പ് ഫലം കണ്ടില്ല. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. കോൺഗ്രസ് വിമതയും നഗരസഭഉപാധ്യക്ഷാിയുമായ മായാ രാഹുലും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. സ്വതന്ത്ര കൂട്ടായ്‌മ സിപിഎം -ഡിവൈഎഫ്ഐ നേതൃത്വങ്ങളുമായി കളിക്കുകയാണെന്ന് കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. ഈ സാഹചര്യത്തിൽ ചെയർപേഴ്‌സണുള്ള പിന്തുണ പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്നും കൗൺസിലർമാർ വ്യക്തമാക്കി. ഇടതുപക്ഷവും ആയുള്ള സ്വതന്ത്ര കൂട്ടായ്‌മയുടെ ഒത്തുകളി യുഡിഎഫ് നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും കൗൺസിലർമാർ പറഞ്ഞു.The post പാലാ യുഡിഎഫിൽ വീണ്ടും പോര്; കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയി appeared first on Kairali News | Kairali News Live.