കടത്തനാട് സഹകരണസംഘം തട്ടിപ്പിൽ ഡിസിസി സെക്രട്ടറി സുധീർ കുമാർ കസ്റ്റഡിയിൽ. ജില്ലാ ക്രൈംബ്രാഞ്ച് ആണ് കസ്റ്റഡിയിൽ എടുത്തത്. പണം തട്ടിച്ചതിനു പിന്നാലെ ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ വെച്ച് വയോധികൻ ആത്മഹത്യ ചെയ്തിരുന്നു.തൻ്റെ പണം തിരികെ ലഭിക്കുന്നതിനായി ഇബ്രാഹിം ഹാജി അധികൃതർക്ക് പരാതി നൽകിയിരുന്നു. വഞ്ചന നടന്നിട്ടുണ്ടെന്ന് രജിസ്ട്രാർ തന്നെ സമ്മതിക്കുന്ന സാഹചര്യം ഉണ്ടായിട്ടും കോൺഗ്രസ് നേതൃത്വമോ സൊസൈറ്റിയോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ് തൻ്റെ മരണം ഒരു മൊഴിയായി രേഖപ്പെടുത്തി അദ്ദേഹം ആത്മഹത്യ ചെയ്തത്.Also Read: ‘ഓടിളക്കി വന്നവരല്ല അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത്’; പോസ്റ്റുമായി ശ്വേതാ മേനോൻവർഷങ്ങളോളം ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്ത് ഇബ്രാഹിം ഹാജി സമ്പാദിച്ച 75 ലക്ഷം രൂപയാണ് സൊസൈറ്റി തട്ടിയെടുത്തത്. ഹൃദ്രോഗവും ആസ്മയും മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ, തൻ്റെ വസ്തു വിറ്റുകിട്ടിയ പണം ജീവിതകാലം മുഴുവൻ പലിശ കൊണ്ട് ജീവിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ നിരന്തരമായ നിർബന്ധത്തെത്തുടർന്നാണ് അദ്ദേഹം ഈ തുക നിക്ഷേപിച്ചത്. എന്നാൽ പണമോ പലിശയോ തിരികെ ലഭിക്കാതെ വന്നതോടെ അദ്ദേഹം വഞ്ചിക്കപ്പെടുകയായിരുന്നു.The post കടത്തനാട് സഹകരണസംഘം തട്ടിപ്പ്; ഡിസിസി സെക്രട്ടറി സുധീർ കുമാർ കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.