തൃശ്ശൂര്‍ | യുവാവിനെ അകാരണമായി തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തെന്ന കേസില്‍ കൊരട്ടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ വിനുകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വെസ്റ്റ് കൊരട്ടി കണ്ടന്‍കാവില്‍ വീട്ടില്‍ ഉദയകുമാറിന്റെ മകന്‍ സിദ്ധാര്‍ഥ് (22) നല്‍കിയ പരാതിയിലാണ് നടപടി.ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം. കൊരട്ടി ജംക്ഷനില്‍ നില്‍ക്കുകയായിരുന്ന സിദ്ധാര്‍ഥിനെ ബാറില്‍ അടിപിടിയുണ്ടാക്കിയ ആളെന്നു പറഞ്ഞ് അസഭ്യം പറയുകയും കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. യുവാവിന്റെ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, ഹെഡ്സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകര്‍ത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിലുണ്ട്.മര്‍ദനമേറ്റ് ബോധരഹിതനായ സിദ്ധാര്‍ഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സിദ്ധാര്‍ഥിന്റെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൊരട്ടി പോലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി ഒജെ ജനീഷ് ഇടപെട്ടതിനു പിന്നാലെയാണ് ഉദ്യോഗസ്ഥെനെതിരെ നടപടിയുണ്ടായത്. വിനുകുമാറിനെതിരെ സമാന സ്വഭാവത്തിലുള്ള മറ്റ് പരാതികളും നിലവിലുണ്ടെന്നാണ് അറിയുന്നത്.Content Highlights: A police officer at Koratty station in Thrissur was suspended for assaulting a 22-year-old youth. The accused allegedly beat the victim and damaged his electronics worth 75,000 rupees. The suspension follows the intervention of Minister O J Janeesh after a complaint was filed.