ടിനി ടോമിനെതിരായ പരാതി; മൊഴി നൽകാൻ സാധിക്കാതെ അൻസിബ ഹസ്സൻ

Wait 5 sec.

ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകാൻ സാധിക്കാതെ നടി അൻസിബ ഹസൻ. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലാത്തതിനെ തുടർന്ന് മൊഴി നൽകാൻ സാധിക്കാതെ നടിക്ക് മടങ്ങേണ്ടി വന്നു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഈ കേസ് എടുത്തത്. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് എത്താൻ പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് അൻസിബ മൊഴി നൽകാനായി എത്തിയത്.എന്നാൽ ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും മൊഴി രേഖപ്പെടുത്താൻ ഒരു ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രതികരണം നടത്തിയെന്നും, ജിഹാദി എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിച്ചു എന്നുമാണ് അൻസിബ നൽകിയ പരാതി.മതിയായ തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് ആദ്യം കേസ് എടുക്കാൻ തയ്യാറായിരുന്നില്ല.also read:പേടിക്കാനും ചിരിക്കാനും റെഡിയല്ലേ ? ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ ഇതാആഭ്യന്തര മന്ത്രിയെ വിളിച്ച് പരാതി പറഞ്ഞിട്ടും എഫ്.ഐ.ആർ ഇടാൻ പൊലീസ് തയ്യാറാകാത്തതിനെ തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് കേസ് എടുക്കാൻ പൊലീസ് നിർബന്ധിതരാകുകയുമായിരുന്നു. അതേസമയം, താൻ രാജി വെക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞിരുന്നു എന്ന നടി ശ്വേതയുടെ വിശദീകരണത്തിൽ വിശ്വാസമില്ലെന്ന് അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചു.The post ടിനി ടോമിനെതിരായ പരാതി; മൊഴി നൽകാൻ സാധിക്കാതെ അൻസിബ ഹസ്സൻ appeared first on Kairali News | Kairali News Live.