ആതിഥേയരായ മെക്സിക്കോയെ പ്രീക്വാർട്ടറിൽ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് മെക്സിക്കൻ ആരാധകർ തങ്ങളുടെ ഉറക്കം കെടുത്തുമോ എന്ന ആശങ്ക. ചരിത്രമുറങ്ങുന്ന മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ ആതിഥേയരുമായ കൊമ്പു കോർക്കാൻ ഒരുങ്ങുന്ന മുൻ ചാമ്പ്യന്മാരെ ആശങ്കപ്പെടുത്തുന്നത് മെക്സിക്കൻ ആരാധകരുടെ ബഹളമാണ്.നേരത്തെ റൗണ്ട് ഓഫ് 32 വിൽ മെക്സിക്കോയുടെ എതിരാളികളായിരുന്ന ഇക്വഡോർ നേരിട്ട പ്രശ്നങ്ങലാണ് ഇംഗ്ലണ്ടിനെ ആശങ്കയിലാഴ്ത്തുന്നത്. മത്സരത്തിന് തലേന്ന് രാത്രിയിൽ ഇക്വഡോർ ടീം തങ്ങുന്ന ഹോട്ടലിനു മുന്നിൽ ഒത്തുകൂടിയ മെക്സിക്കൻ ആരാധകർ ഇക്വഡോർ കളിക്കാരുടെ ഉറക്കം കെടുത്തി കളഞ്ഞു. ബഹളം വച്ചും വാഹനങ്ങളുടെ എഞ്ചിൻ പ്രവർത്തിപ്പിച്ചും ബുദ്ധിമുട്ടിച്ചതിനെ തുടർന്ന് പല ഇക്വഡോർ കളിക്കാർക്കും മുറി വിട്ട് ഇറങ്ങേണ്ടി വന്നിരുന്നു.Also Read: ഫിഫ ലോകകപ്പ് 2026: ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്ന് ഈജിപ്ത് പ്രീക്വാർട്ടറിൽഇത് ഒഴിവാക്കാൻ ഹോട്ടലിനു മുന്നിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, പതിവിനു വിപരീതമായി മത്സരത്തലേന്നു മത്സരം നടക്കുന്ന നഗരത്തിൽ എത്തുന്നതിനു പകരം രണ്ടു ദിവസം മുൻപ് തന്നെ ടീം മെക്സിക്കോ സിറ്റിയിൽ എത്തും. നഗരത്തിലെ ഉയർന്ന വായു സമ്മർദവുമായി ഒത്തിണങ്ങാനാണ് ഈ നീക്കം.England worried about their sleep as they prepare to face Mexico in the World CupThe post ലോകകപ്പിൽ മെക്സിക്കോയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ആശങ്ക; ഉറക്കം നഷ്ടപ്പെടുമോ? appeared first on Kairali News | Kairali News Live.