‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

Wait 5 sec.

താരസം​ഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്. ശ്വേതാ മേനോന്റെ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്. അമ്മയിൽ തർക്കം തുടരുന്നതിന് ഇടയിലാണ് കോടതിയുടെ ഇടപെടൽ.ശ്വേതാ മേനോൻ രാജി വെച്ചതിനു പിന്നാലെയായിരുന്നു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റിക്കാണ് കോടതി വിലക്കേർപ്പെടുത്തിയത്. ശ്വേതാ മേനോ​ന്റെ കമ്മിറ്റിക്ക് തുടരാമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.Also Read: കുട്ടിക്കാലത്ത് തന്നെ അച്ഛ​ന്റെ ആരാധകൻ ‘തട്ടിക്കൊണ്ടുപോയി’; ശ്രദ്ധേയമായി വിജയിയുടെ മക​ന്റെ വീഡിയോനിലവിൽ രമേഷ് പിഷാരടിയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അഡ്ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്.The post ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ appeared first on Kairali News | Kairali News Live.