നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച വാന്‍ മറിഞ്ഞു; ഏഴ് കുട്ടികള്‍ക്ക് പരുക്ക്

Wait 5 sec.

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച വാഹനം കനാലിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഏഴ് കുട്ടികള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ വാനാണ് നിയന്ത്രണം വിട്ട് കാക്കറവിളയിലെ കനാലിലേക്ക് മറിഞ്ഞത്. പരുക്കേറ്റ കുട്ടികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് കുട്ടികളും ആയയും ഡ്രൈവറും അടക്കം 11 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.കരാറടിസ്ഥാനത്തില്‍ ഓടുന്ന വാനാണ് അപകടത്തില്‍ പെട്ടത്.Content Highlights:A school van carrying students overturned in Neyyattinkara, Thiruvananthapuram. Seven children sustained injuries in the accident. The injured students have been shifted to a nearby hospital for medical treatment.