ഉറക്കം നഷ്ടപ്പെടുത്തി ജോലി ചെയ്യുന്നവരാണോ? കാത്തിരിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങൾ..

Wait 5 sec.

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് രാത്രി ഏറെ വൈകി ഉറങ്ങുന്ന ശീലം. ജോലി സംബന്ധമായ കാര്യങ്ങൾ കൊണ്ട് വൈകി ഉറങ്ങാൻ നിർബന്ധിതരാകുന്നവരും ഉണ്ട്. എന്നാൽ, നമ്മൾ വളരെ ചെറുതാണെന്ന് കരുതുന്ന ഇത്തരം അശ്രദ്ധകൾ വരുത്തി വെയ്ക്കുന്ന വിന ചെറുതല്ല.തൊഴിലിടങ്ങളിലെ സമ്മർദ്ധം, കർശനമായ സമയപരിധികൾ, രാത്രി വൈകിയുള്ള മീറ്റിംഗുകൾ എന്നിവയെല്ലാം ഉറക്കത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. നമ്മൾ പലപ്പോഴും കരുതാറ് ഇത് നമ്മുടെ ഊർജ്ജത്തെ മാത്രമാണ് ബാധിക്കുന്നത് എന്നാണ്. പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം മാത്രമാണ് ഉറക്കക്കുറവി​ന്റെ അനന്തരഫലമെന്നും കരുതുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ഒരു നല്ല ഉറക്കം ശരീരത്തെ വീണ്ടെടുക്കാനും, പ്രതിരോധശേഷി ശക്തിപ്പെടുത്താനും, തലച്ചോറിന് വിവരങ്ങൾ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യാനുമെല്ലാം സഹായിക്കുന്നു. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കം മുതിർന്നവരായ ആളുകൾക്ക് ആവശ്യമാണ്.മാസങ്ങളോളമോ ദിവസങ്ങളോളമോ ഇത്തരത്തിൽ ഉറക്കം നഷ്ടപ്പെടുത്തിയാൽ‌ അപകടസാധ്യതകൾ ഗണ്യമായി വർധിക്കുമെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു. ഇത് അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ഉത്കണ്ഠ, വിഷാദം, പ്രതിരോധശേഷി കുറയുക എന്നീ പ്രശ്നങ്ങളിലേക്ക് എല്ലാം നയിക്കും.Also Read: റോബസ്റ്റ പഴം കഴിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഈ കാര്യങ്ങൾ അറിയാംഈ ഉറക്കക്കുറവ് നിങ്ങളുടെ ജോലിയേയും പ്രതികൂലമായി ബാധിക്കും. ഉന്മേഷം കുറയാനും ജോലിയിലെ ശ്രദ്ധ നഷ്ടപ്പെടാനും ഇത് കാരണമാകും. അതുകൊണ്ട് തന്നെ കൃത്യമായ രീതിയിലുള്ള ഉറക്കം എല്ലാ ദിവസവും ഉറപ്പു വരുത്തേണ്ടതാണ്.The post ഉറക്കം നഷ്ടപ്പെടുത്തി ജോലി ചെയ്യുന്നവരാണോ? കാത്തിരിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങൾ.. appeared first on Kairali News | Kairali News Live.