ലോകകപ്പിൽപോർച്ചുഗലിനെതിരായ ക്രൊയേഷ്യയുടെ ഗോൾ നിഷേധിച്ചത് എന്ത് കൊണ്ട്? വ്യക്തമാക്കി ഫിഫ

Wait 5 sec.

ക്രോയേഷ്യക്കെതിരായ പോർച്ചുഗലിന്റെ വിജയത്തിന് പിന്നാലെ ഉണ്ടായ ഗോൾ വിവാദത്തിൽ വിശദീകരണവുമായി ഫിഫ. മത്സരത്തിന്റെ 103ആം മിനുട്ടിൽ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ടു നിൽക്കെയാണ് ക്രോയേഷ്യൻ താരം ഗ്വാർഡിയോൾ അടിച്ച ഗോൾ പരിശോധനയ്ക്ക് ശേഷം നിഷേധിക്കുന്നത്.ഇവാൻ പെരിസിച്ചിന്റെ ക്രോസ്സ് സ്വീകരിച്ച മാരിയോ പസാലിക് ആ പന്ത് പിന്നിൽ നിന്ന് കയറിയ ഗ്വാർഡിയോൾ ഗോൾ വലയിൽ എത്തിക്കുകയായിരുന്നു. ആദ്യം ഗോൾ അനുവദിച്ചതിനെ തുടർന്ന് ക്രോയേഷ്യൻ താരങ്ങൾ ആഘോഷം തുടങ്ങിയെങ്കിലും വിഎആർ ഗോൾ നിഷേധിക്കുകയായിരുന്നു.According to the data provided by Connected Ball Technology housed within the @adidasfootball Trionda, the official match ball of the @FIFAWorldCup, it was proven that contact was made by Croatia’s #20 Igor Matanović in the build up to the goal against Portugal, allowing the… pic.twitter.com/AyBz11N3wV— FIFA Media (@fifamedia) July 3, 2026ഒറ്റനോട്ടത്തിൽ പോർച്ചുഗലിന്റെ നാറ്റോ വീഗയുടെ തലയിൽ തട്ടിയാണ് പന്ത് പസാലിക് സ്വീകരിച്ചതെന്ന് തോന്നിയെങ്കിലും അതിനു മുൻപ് ക്രൊയേഷ്യയുടെ ഇഗോർ മാറ്റാനോവിച്ചിന്റെ തലയിൽ തട്ടിയെന്നും ആ വേളയിൽ പസാലിക് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്നും പരിശോധനയിൽ വ്യക്തമായി. പന്തിൽ ഉള്ള കണക്റ്റഡ് ബോൾ ടെക്നോളജിയിൽ നിന്നും കിട്ടിയ ഡാറ്റ ഉപയോഗിച്ചാണ് മാറ്റാനോവിച്ചിന്റെ സ്പർശനം കണ്ടെത്തിയതെന്നും ഫിഫ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.The post ലോകകപ്പിൽ പോർച്ചുഗലിനെതിരായ ക്രൊയേഷ്യയുടെ ഗോൾ നിഷേധിച്ചത് എന്ത് കൊണ്ട്? വ്യക്തമാക്കി ഫിഫ appeared first on Kairali News | Kairali News Live.