എസ് ടി പ്രമോട്ടറെ പുറത്താക്കി കൈ കഴുകി സംസ്ഥാന സർക്കാർ. അച്ചൻകോവിൽ ജോലിയിൽ വീഴ്ചവരുത്തി എന്നാരോപിച്ചാണ് എസ് ടി പ്രമോട്ടറെ പുറത്താക്കിയത്. പിഞ്ചുകുഞ്ഞുങ്ങൾ അടങ്ങിയ ആദിവാസി കുടുംബത്തിന് സഹായം ലഭിച്ചില്ല എന്ന വാർത്തയെ തുടർന്നാണ് നടപടി.അതേസമയം വീഴ്ച വരുത്തിയ അയൽ വാസിയായ ആശാ വർക്കർ മറ്റ് ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഒരന്വേഷണവും ഇല്ല. മറ്റ് ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ച് റിപ്പോർട്ട് തേടിയെന്ന് മന്ത്രി കെ തുളസി പറഞ്ഞു.അതേസമയം അച്ചൻകോവിലിൽ ഭാരക്കുറവുമായി ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗ്ഗം ഇല്ലാതെ ആദിവാസി ദമ്പതികൾക്ക് ഒടുവിൽ പട്ടികജാതി വർഗ്ഗ വകുപ്പ് മഴക്കെടുതി കിറ്റ് ഇന്ന് രാവിലെ നൽകി. ഈ കിറ്റിലാണെങ്കിൽ 2 ഐറ്റം കാലാവധി കഴിഞ്ഞതും പക്ഷെ എസ് ടി പ്രാെമോട്ടർ കിറ്റ് കൈമാറും മുമ്പ് അത് എടുത്ത് മാറ്റി.ALSO READ: പകർച്ചവ്യാധിയിൽ വിറച്ച് കേരളം; ഇന്ന് റിപ്പോർട്ട് ചെയ്തത് എട്ട് മരണംഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ലെന്ന് കുട്ടികളുടെ അമ്മ അഞ്ജു കൈരളി ന്യൂസിനോട് പറഞ്ഞു. സംഭവം കൈരളി ന്യൂസ് ഉൾപ്പടെ റിപ്പോർട്ട് ചെയ്തതോടെ എസ് സി എസ് ടി വകുപ്പ് ജനനി സ്കീമിൽ നിന്ന് 8 മാസത്തെക്ക് 2000 വീതം 16000 രൂപയും 5000 രൂപ പോഷക ആഹാരത്തിനായും നൽകും.അതെ സമയം പട്ടികവർഗ്ഗത്തിനുള്ള പോഷഷക ആഹാരം ഉൾപ്പെട്ട മഴക്കാലക്കെടുതി കിറ്റ് നാളിത് വരെ ഒര് ആദിവാസി കുടുംബത്തിനും ലഭിച്ചില്ല.വാർഡ് മെമ്പറും ആശാ വർക്കറും ഈ കുടുംബത്തിനാവശ്യമായ സഹായം എത്തിച്ചില്ലെന്ന ആക്ഷേപമുണ്ട്.മന്ത്രിമാരും ഇവിടം തിരിഞ്ഞ് നോക്കിയില്ല.The post ആദിവാസി കുഞ്ഞുങ്ങൾക്ക് സഹായം നൽകാത്ത വിഷയം; എസ് ടി പ്രമോട്ടറെ പുറത്താക്കി കൈ കഴുകി സംസ്ഥാന സർക്കാർ appeared first on Kairali News | Kairali News Live.