​ഗതാ​ഗത സൗകര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി വിനോദസഞ്ചാര കേന്ദ്രത്തെക്കുറിച്ച്; ട്രോളായി ഗതാ​ഗത മന്ത്രിയുടെ വാക്കുകൾ

Wait 5 sec.

സഭയിൽ തിരൂർ വഴി മെഡിക്കൽ കോളേജിലേക്ക് പുതിയ ​ഗതാ​ഗത സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട കുറുക്കോളി മൊയ്തീന് കോഴിക്കോട് ജില്ലയെക്കുറിച്ച് ​ഗതാ​ഗത മന്ത്രിയുടെ മറുപടി. തിരൂർ വഴിയുള്ള പുതിയ ​ഗതാ​ഗത സൗകര്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് പകരം മന്ത്രി സിപി ജോൺ സംസാരിച്ചു തുടങ്ങിയത് കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രത്തെക്കുറിച്ച്.ഇതിനു പിന്നാലെ മന്ത്രിക്കെതിരെ നിരവധി ട്രോളുകളാണ് ഉയർന്നുവന്നത്. എംഎൽഎ കുറുക്കോളി മൊയ്തീൻ സഭയിൽ ഉന്നയിച്ച വിഷയം ശ്രദ്ധിക്കാതെയിരുന്നതിനും വിമർശനം ഉയരുന്നുണ്ട്.Also Read: പകർച്ചവ്യാധിയിൽ വിറച്ച് കേരളം; ഇന്ന് റിപ്പോർട്ട് ചെയ്തത് എട്ട് മരണംഇതുകൂടാതെ പ്രിയദർശിനി സർവീസി​ന്റെ ആനുകൂല്യം മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു. ജനസംഖ്യ കൂടുതലുള്ള ജില്ലയായിട്ടും വേണ്ടത്ര കെഎസ്ആർടിസി സർവീസുകൾ ഇല്ലാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.The post ​ഗതാ​ഗത സൗകര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി വിനോദസഞ്ചാര കേന്ദ്രത്തെക്കുറിച്ച്; ട്രോളായി ഗതാ​ഗത മന്ത്രിയുടെ വാക്കുകൾ appeared first on Kairali News | Kairali News Live.