‘സംഘപരിവാർ അജണ്ടകളെ ശക്തമായി എതിരിടാൻ ഞങ്ങളുണ്ടാവും’; സംയുക്ത പ്രസ്താവനയുമായി പുറത്താക്കിയ സിൻഡിക്കേറ്റ് മെമ്പർമാർ

Wait 5 sec.

കേരള സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടനയിൽ സർക്കാരിന്റെ പ്രതികാര നടപടിയ്ക്ക് പിന്നാലെ സംയുക്ത പ്രസ്താവനയുമായി പുറത്താക്കിയ സിൻഡിക്കേറ്റ് മെമ്പർമാർ. ഉന്നത വിദ്യാഭ്യാസത്തിൻ്റെ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലാണ് ഞങ്ങൾ കഴിഞ്ഞ കാലയളവിൽ നടത്തി വന്നത് എന്നും അന്തർദേശീയ നിലവാരത്തിലേക്ക് സർവകലാശാലയെ കൈപിടിച്ചുയർത്താനുള്ള പരിശ്രമങ്ങളിൽ അക്കാദമിക സമൂഹത്തോടും പൗരസമൂഹത്തോടുമൊപ്പം ഇനിയും തങ്ങളുണ്ടാവും എന്നും പ്രസ്താവനയിൽ പറയുന്നു.കേരള സർവകലാശാലയുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി പൂർണ്ണ സമയം ചെലവഴിച്ചു. എന്നാൽ സർവകലാശാല നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽ പറത്തുന്ന, വിഭ്യാഭ്യാസ കാവിവത്കരണത്തിന് ശ്രമിക്കുന്ന താത്കാലിക വൈസ് ചാൻസിലറെ പൊതുസമക്ഷം തുറന്നുകാട്ടി. ഫെഡറലിസത്തെ വെല്ലുവിളിച്ച് രാജ്ഭവനും ജനാധിപത്യ വേദികളെ അവഗണിച്ച് വിസിയും നിലപാട് സ്വീകരിച്ചപ്പോഴെല്ലാം ശക്തമായ പ്രതിരോധമുയർത്തി. ഏകാധി പത്യ നിലപാടിനെതിരെ അധ്യാപക – അനധ്യാപക വിദ്യാർത്ഥി- ഗവേഷക ഐക്യം ഉയർന്നു വന്നപ്പോൾ ആ പരിശ്രമങ്ങളെ പിന്തുണച്ചു.ALSO READ: സർക്കാരിന്റെ പ്രതികാര നടപടി; കേരള സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ച് ഉത്തരവ്, ഇടത് അം​ഗങ്ങളെ മാറ്റിവിദ്യാഭ്യാസ കാവിവത്കരണത്തിനും ജനാധിപത്യ വിരുദ്ധതയ്ക്കും എതിരായ ഞങ്ങളുടെ പോരാട്ടം തുടരും. നിയമപരമായ മുഴുവൻ മാർഗ്ഗങ്ങളും ഉപയോഗിച്ച് സർവകലാശാലയുടെ ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജനകീയ വിദ്യാഭ്യാസത്തെയും മതനിരപേക്ഷ കലാലയ സംസ്കാരത്തെയും തകർക്കാനുള്ള സംഘപരിവാർ അജണ്ടകളെ ശക്തമായി എതിരിടാൻ ഞങ്ങളുണ്ടാവും എന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.The post ‘സംഘപരിവാർ അജണ്ടകളെ ശക്തമായി എതിരിടാൻ ഞങ്ങളുണ്ടാവും’; സംയുക്ത പ്രസ്താവനയുമായി പുറത്താക്കിയ സിൻഡിക്കേറ്റ് മെമ്പർമാർ appeared first on Kairali News | Kairali News Live.